TRENDING:

Student Visa | അമേരിക്കയിൽ പഠിക്കാൻ തയ്യാറെടുക്കുകയാണോ? ലീഗൽ സ്റ്റാറ്റസ് നിലനിർത്താൻ ചെയ്യേണ്ടത് എന്തെല്ലാം?

Last Updated:

അമേരിക്കയിൽ നിൽക്കുമ്പോൾ നിയമപരമായ സ്റ്റാറ്റസ് നിലനിർത്തുന്നതിന് എന്തെല്ലാം ശ്രദ്ധിക്കണമെന്ന് അറിഞ്ഞിരിക്കണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടാഷ മിലാസ്
advertisement

എല്ലാ വർഷവും, ലോകമെമ്പാടുമുള്ള വിദേശ വിദ്യാർത്ഥികൾക്കായി യുണൈറ്റഡ് സ്റ്റേറ്റ്സിൽ പഠിക്കുന്നതിനായി അവസരങ്ങൾ ഒരുക്കുന്നുണ്ട്. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം,

അമേരിക്കയിൽ പഠിക്കുന്നത് വിദേശ വിദ്യാർത്ഥികൾക്ക് വ്യത്യസ്ത സംസ്കാരമുള്ളവരുമായി ഇടപഴകാനും സംവദിക്കുന്നതിനുമുള്ള അവസരമാണ് ഒരുക്കുന്നത്. 2020-2021 അധ്യയന വർഷത്തിൽ 900,000-ലധികം വിദേശ വിദ്യാർത്ഥികൾ യുഎസ് കോളേജുകളിലും സർവ്വകലാശാലകളിലും ചേർന്നിട്ടുണ്ടെന്ന് 2021 ഓപ്പൺ ഡോർസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ ഏകദേശം 20 ശതമാനവും ഇന്ത്യക്കാരാണ്. 167,582 വിദ്യാ‍‍ർഥികളാണ് ഇന്ത്യയിൽ നിന്ന് അമേരിക്കയിൽ പഠിക്കുന്നതിനായി ചേ‍ർന്നിരിക്കുന്നത്.

ഒരു യു.എസ് വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കാൻ അവസരം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് സാധാരണയായി എഫ്-1 വിസയാണ് നൽകുക. വളരെ കുറച്ച് ജെ-1 എം-1 വിസകളും നൽകാറുണ്ട്. അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റി, കോളേജ് അല്ലെങ്കിൽ വൊക്കേഷണൽ സ്കൂളിൽ പഠിക്കുന്നതിന് ഒരു വിദേശ വിദ്യാ‍ർഥിക്ക് പ്രാഥമികമായി വേണ്ടത് ഈ വിസയാണ്.

advertisement

യുണൈറ്റഡ് സ്റ്റേറ്റ്സിൽ എത്തിക്കഴിഞ്ഞാൽ, പാസ്‌പോർട്ടും വിസയുമായി ആദ്യം കാണേണ്ടത് നിങ്ങളുടെ സ്കൂളിലെ വിദേശ വിദ്യാ‍‍ർഥികളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെയാണ് (DSO). ഇതിന് ശേഷം അമേരിക്കയിൽ ലീഗൽ സ്റ്റാറ്റസ് നിലനി‍‍ർത്തുകയെന്നത് വളരെ പ്രയാസമകരമായ കാര്യമല്ല. എന്നിരുന്നാലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

നിയമലംഘനങ്ങൾ ഒഴിവാക്കാൻ

"ഒരു അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടുകയെന്നത് വിദ്യാ‍ർഥികളെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമായ നേട്ടമാണ്. അമേരിക്കയിൽ സാമൂഹ്യമായും സാംസ്കാരികമായും വളരെ എളുപ്പത്തിൽ ഇടപെടുന്നതിന് അവസരം ഒരുക്കിക്കൊണ്ടാണ് ഓരോ കോഴ്സും രൂപകൽപന ചെയ്തിരിക്കുന്നത്. അതിന് പ്രോഗ്രാമിൻെറ നിയമങ്ങളും നി‍ർദ്ദേശങ്ങളും കൂടി അനുസരിക്കണമെന്ന് മാത്രം," ന്യൂ ഡൽഹിയിലെ യുഎസ് എംബസിയിലെ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

advertisement

“പ്രോഗ്രാം മാർഗ്ഗനിർദ്ദേശങ്ങളും നിയമങ്ങളും പാലിക്കുന്നതിൽ വിദ്യാർത്ഥി ജാഗ്രത പുല‍ർത്തണം. പുറത്ത് പല കാര്യങ്ങളിലും ഇടപെടാൻ നിങ്ങൾക്ക് തോന്നലുണ്ടാവും. എന്നാൽ അത്തരത്തിൽ കോഴ്സിൻെറ മാ‍ർഗനിർദ്ദേശങ്ങൾ പാലിക്കാതിരുന്നാൽ പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും. നിബന്ധനകൾ ലംഘിക്കുന്നവ‍ർക്ക് പിഴ ശിക്ഷ ലഭിച്ചേക്കാം. കൂടാതെ ഭാവിയിലെ വിസകളെയും യുണൈറ്റഡ് സ്റ്റേറ്റ്സ് സന്ദർശിക്കാനുള്ള അവസരങ്ങളെയും അപകടത്തിലാക്കാൻ സാധ്യതയുള്ളതിനാൽ വിസയുടെ വ്യവസ്ഥകൾ കർശനമായി പാലിച്ച് പ്രോഗ്രാമിൻെറ മാ‍ർഗനിർദ്ദേശങ്ങൾക്കനുസരിച്ച് ഓരോ വിദ്യാർഥിയും മുന്നോട്ട് പോവണം,” അദ്ദേഹം പറഞ്ഞു.

ലീഗൽ സ്റ്റാറ്റസ് നിലനി‍ർത്തുന്നതിനായി ചെയ്യേണ്ട പ്രധാന കാര്യം ഒരു ഫുൾടൈം കോഴ്സിൽ ചേരുകയും ബിരുദ പഠനത്തിൽ കൃത്യമായി പുരോഗതി നിലനി‍ർത്തുകയും ചെയ്യുകയെന്നതാണ്. അന്താരാഷ്ട്ര വിദ്യാർത്ഥി ഉപദേശകനിൽ നിന്ന് മുൻകൂർ അംഗീകാരം നേടാതെ മുഴുവൻ സമയ കോഴ്സിൽ എൻറോൾ ചെയ്തില്ലെങ്കിൽ ലീഗൽ പദവി നിലനി‍ർത്താൻ സാധിക്കില്ലെന്ന് ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ ഗ്ലോബൽ എൻഗേജ്‌മെന്റിലെ അസോസിയേറ്റ് ഡയറക്ടർ ക്രിസ്റ്റൻ ഹേഗൻ പറഞ്ഞു.

advertisement

അമേരിക്കയിലെ ജീവിത സാഹചര്യവും ഭാഷയും സംസ്കാരവും വ്യത്യസ്തമായതിനാൽ ഒരു അന്താരാഷ്‌ട്ര വിദ്യാർത്ഥിയുടെ ജീവിതം അത്ര സുഖകരമാവില്ലെന്ന് മനസ്സിലാക്കുന്നതായി സിബിപി അറ്റാഷെ ഓഫീസ് ഉദ്യോഗസ്ഥ‍ർ പറയുന്നു. വിദ്യാർത്ഥികൾക്ക് പഠനത്തിൽ വല്ലാതെ ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ അവരുടെ അന്താരാഷ്ട്ര വിദ്യാർത്ഥി ഉപദേഷ്ടാവിൽ നിന്നുള്ള അനുമതിയോടെ കോഴ്സ് ലോഡ് കുറയ്ക്കാൻ അഭ്യ‍ർഥിക്കാവുന്നതാണ്.

ഒരു വിദ്യാ‍ർഥിക്ക് ആരോഗ്യവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളോ മറ്റ് അസുഖങ്ങളോ ഉണ്ടെങ്കിൽ കോഴ്സിൽ ഇളവിന് അപേക്ഷിക്കാം. തുടക്കത്തിൽ ഇംഗ്ലീഷ് ഭാഷയിലോ മറ്റോ ബുദ്ധിമുട്ട് തോന്നുന്നുവെങ്കിലും യു.എസ് അധ്യാപന രീതികൾ പരിചിതമല്ലാത്തതിനാൽ പ്രശ്നം നേരിട്ടാലും അധികൃതരെ അറിയിക്കാവുന്നതാണെന്ന് ഹേഗൻ പറഞ്ഞു. മോശം ഗ്രേഡ് ലഭിക്കാതെയും വിദ്യാർഥികൾ സൂക്ഷിക്കണം. ഗ്രേഡ് വളരെ മോശമായാൽ കോഴ്സിൽ നിന്ന് ഡിസ്മിസ് ചെയ്യാനും ലീഗൽ പദവി നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി.

advertisement

F-1 വിസയിലുള്ള വിദ്യാർത്ഥികൾക്ക് കാമ്പസിൽ ആഴ്ചയിൽ 20 മണിക്കൂർ വരെ ജോലി ചെയ്യാൻ അനുവാദമുണ്ട്. വിദ്യാ‍ർത്ഥി തൻെറ ഉപദേശകൻെറ അനുമതിയില്ലാതെ 20 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താൽ അത് ഗുരുതരമായ നിയമലംഘനമാണ്.

കാലാവധി നീട്ടിക്കിട്ടൽ

പഠനം പൂർത്തിയാക്കിയ ശേഷം, F-1 വിസയിലുള്ള വിദ്യാർത്ഥികൾക്ക് 60 ദിവസവും J-1, M-1 എന്നിവയിലുള്ള വിദ്യാർത്ഥികൾക്ക് 30 ദിവസവും നിയമപരമായി യുണൈറ്റഡ് സ്റ്റേറ്റ്സിൽ തുടരാം. ബിരുദാനന്തരം യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഒരാളുടെ താമസം നീട്ടുന്നതിന് മറ്റ് ചില വഴികളുമുണ്ട്.

“ഓപ്ഷണൽ പ്രായോഗിക പരിശീലനത്തിന് (OPT) അപേക്ഷിക്കാമെന്നതാണ് ഒന്നാമത്തേത്. "പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് OPT വഴി അവരുടെ പഠനമേഖലയിൽ ജോലി ചെയ്യാൻ 12 മാസം വരെ യുഎസിൽ തുടരാം. യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ (USCIS) ഇതിനായി അപേക്ഷിക്കാം," ഹേഗൻ പറഞ്ഞു.

വിദ്യാർത്ഥികൾ കൃത്യസമയത്ത് തന്നെ അപേക്ഷ സമർപ്പിക്കണം. 60 ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിക്കുന്നതിന് മുമ്പ് തന്നെ അപേക്ഷ USCISന് ലഭിക്കണം. ഉപദേഷ്ടാവിൽ നിന്നുള്ള ശുപാർശ കൂടാതെ OPT യ്ക്കുള്ള അപേക്ഷ സമർപ്പിക്കുക, പഠന പരിപാടിയുമായി ബന്ധമില്ലാത്ത ജോലിയിൽ ഏർപ്പെടുക, തൊഴിൽ തീയതിക്ക് മുമ്പോ ശേഷമോ ജോലി ചെയ്യുക എന്നിവയും വിദ്യാർത്ഥികൾ ഒഴിവാക്കണം.

വിദ്യാർത്ഥികൾക്ക് മറ്റൊരു ബിരുദത്തിനായി എൻറോൾ ചെയ്തുകൊണ്ടോ ഒപിടി അല്ലാതെ ജോലിക്ക് അപേക്ഷിച്ചുകൊണ്ടോ യുണൈറ്റഡ് സ്റ്റേറ്റ്സിൽ തുടരാൻ സാധിക്കും. മറ്റൊരു സ്കൂളിലേക്കുള്ള മാറ്റവും അനുവദിക്കുന്നതാണ്. എന്നാൽ ഈ സമയത്ത് എഫ്-1 അല്ലെങ്കിൽ എം-1 വിസയിൽ നിന്ന് മാറുന്നതിനും വിദ്യാ‍ർഥികൾ അപേക്ഷിക്കണം. H-1B വിസ (താൽക്കാലിക ജീവനക്കാരൻ), O (ശാസ്ത്രം, കല അല്ലെങ്കിൽ ബിസിനസ്സ് എന്നിവയിലെ അസാധാരണമായ കഴിവ്), അല്ലെങ്കിൽ P (അത്ലറ്റ്),” ഇത്തരം വിസകൾക്കായി അപേക്ഷിക്കാമെന്ന് അറ്റാഷെ ഓഫീസ് വ്യക്തമാക്കി.

സഹായ ഘടകങ്ങൾ

നിങ്ങളുടെ ഉപദേശകനോട് എല്ലാ കാര്യങ്ങളും റിപ്പോ‍ർട്ട് ചെയ്യുകയെന്നത് പ്രധാനമാണ്. ഫെഡറൽ സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ ഇൻഫർമേഷൻ സിസ്റ്റം (SEVIS) ഡാറ്റാബേസിൽ ഒരു വിദ്യാർത്ഥിയുടെ ഇമിഗ്രേഷൻ റെക്കോർഡ് കൃത്യമായി രേഖപ്പെടുത്തുന്നത് ഈ ഉദ്യോഗസ്ഥൻെറ ചുമതലയാണ്. എഫ്-1 നോൺ ഇമിഗ്രൻറ് വിസയിലുള്ള ഒരാളുടെ അവകാശങ്ങളെക്കുറിച്ച് ഈ ഉദ്യോഗസ്ഥൻ വ്യക്തമായി വിശദീകരിക്കും. F-1 പദവിയുടെ പ്രയോജനങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും അവർ വിദ്യാർത്ഥികളെ അറിയിക്കുമെന്ന് ഹേഗൻ പറഞ്ഞു. ഓറിയന്റേഷൻ സമയത്ത് തന്നെ ഞങ്ങൾ ഇമിഗ്രേഷൻ നിയന്ത്രണങ്ങൾ വ്യക്തമായി വിശദീകരിക്കും. ഇമെയിൽ, വാർത്താക്കുറിപ്പ്, ഓട്ടോമാറ്റിക് അലേർട്ടുകൾ എന്നിവയിലൂടെ വിദ്യാ‍ർഥികളെ ബോധവൽക്കരിക്കുമെന്നും ഹേഗൻ കൂട്ടിച്ചേ‍ർത്തു.

(ന്യൂയോർക്ക് സിറ്റി ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന ഫ്രീലാൻസ് എഴുത്തുകാരിയാണ് നടാഷ മിലാസ്)

മലയാളം വാർത്തകൾ/ വാർത്ത/Career/
Student Visa | അമേരിക്കയിൽ പഠിക്കാൻ തയ്യാറെടുക്കുകയാണോ? ലീഗൽ സ്റ്റാറ്റസ് നിലനിർത്താൻ ചെയ്യേണ്ടത് എന്തെല്ലാം?
Open in App
Home
Video
Impact Shorts
Web Stories