TRENDING:

സിവില്‍ എഞ്ചിനീയറിങ് പഠിച്ചവര്‍ക്ക് ശമ്പളത്തോടെ ഇന്റേണ്‍ഷിപ്പ്; അസാപ് കേരളയിൽ 148 ഒഴിവുകള്‍

Last Updated:

നവംബര്‍ 30 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കരിയര്‍ തുടങ്ങാന്‍ മികച്ച അവസരം കാത്തിരിക്കുന്ന സിവില്‍ എഞ്ചിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് വേതനത്തോടെയുള്ള ഇന്റേണ്‍ഷിപ്പ് പദ്ധതിയുമായി അസാപ് കേരള. ഇന്‍ഫര്‍മേഷന്‍ കേരള മിഷനു കീഴില്‍ 148 സിവില്‍ എഞ്ചിനീയര്‍മാര്‍ക്കാണ് അവസരം. പ്രതിമാസം 10,000 രൂപ സ്റ്റൈപെന്‍ഡോടുകൂടിയാണ് അവസരം. ഒരു വർഷത്തോക്കാണ് നിയമനം. കൊച്ചി കോര്‍പറേഷനിലെ 74 ഡിവിഷനുകളില്‍ ട്രെയ്‌നി എഞ്ചിനീയറായാണ് ജോലി ചെയ്യേണ്ടത്. ഫീല്‍ഡ് വര്‍ക്കും ഉണ്ടായിരിക്കും.
advertisement

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസാപ് കേരളയുടെ വെബ്‌സൈറ്റ് (https://asapmis.asapkerala.gov.in/Forms/Student/Common/3/290) മുഖേന രജിസ്റ്റര്‍ ചെയ്യണം. 500 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ സ്‌ക്രീനിങ് ഉണ്ടായിരിക്കും. എഴുത്തു പരീക്ഷയും അഭിമുഖവും ഉള്‍പ്പെടുന്ന സ്‌ക്രീനിങിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കും. നവംബര്‍ 30 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി.

രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://asapmis.asapkerala.gov.in/Forms/Student/Common/3/290

മലയാളം വാർത്തകൾ/ വാർത്ത/Career/
സിവില്‍ എഞ്ചിനീയറിങ് പഠിച്ചവര്‍ക്ക് ശമ്പളത്തോടെ ഇന്റേണ്‍ഷിപ്പ്; അസാപ് കേരളയിൽ 148 ഒഴിവുകള്‍
Open in App
Home
Video
Impact Shorts
Web Stories