" സംസ്ഥാനത്തെ 4.15 ലക്ഷം വിദ്യാർത്ഥികൾക്ക് സൈക്കിളുകളും ഇരുചക്ര വാഹനങ്ങളും വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് സർക്കാർ 425 കോടി രൂപ നിക്ഷേം നടത്തി. സംസ്ഥാനത്തുടനീളമുള്ള ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് 35,770 സ്കൂട്ടറുകൾ മന്ത്രിസഭാംഗങ്ങൾ കഴിഞ്ഞ ആഴ്ച കൈമാറി" ശർമ്മ തന്റെ എക്‌സ് അക്കൗണ്ടിൽ കുറിച്ചു.
ആസാമീസ് ഭാഷയിലെ ശ്രദ്ധേയനായ സാഹിത്യകാരൻ ബനികാന്ത കാകതിയുടെ പേരിലുള്ള അവാർഡിന് കീഴിലാണ് സംസ്ഥാനത്തെ മിടുക്കരായ വിദ്യാർത്ഥികൾക്ക് സർക്കാർ ഇരു ചക്ര വാഹനങ്ങൾ നൽകുന്നത്. 12-ാം ക്ലാസ്സ് പരീക്ഷയിൽ 75 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയ ആൺകുട്ടികൾക്കും 60 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ പെൺകുട്ടികൾക്കുമാണ് പദ്ധതി വഴി സ്കൂട്ടറുകൾ നൽകുക. ബന്ധപ്പെട്ട ജില്ലാ അധികൃതർ വഴിയാകും സർക്കാർ പദ്ധതി നടപ്പിലാക്കുക.
പത്താം ക്ലാസിലെ സംസ്ഥാനതല പൊതു പരീക്ഷ നിർത്തലാക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2024-25 അധ്യയന വർഷം മുതൽ സംസ്ഥാനത്ത് പത്താം ക്ലാസിൽ പൊതു പരീക്ഷകൾ ഉണ്ടാകില്ലെന്നാണ് അറിയിച്ചത്. ദേശീയ വിദ്യാഭ്യാസ നയം 2020 (എൻ ഇ പി) നിർദ്ദേശങ്ങൾ നടപ്പിൽ വരുത്തുന്നതിൻ്റെ ഭാഗമായാണ് ഈ തീരുമാനം.