വിജ്ഞാപനമനുസരിച്ച് ആർട്സ്, സയൻസ്, കൊമേഴ്‌സ് എന്നീ മൂന്ന് പ്ലസ്ടു വിഭാഗങ്ങളും ഇനി മുതൽ സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ മാത്രമാകും പഠിപ്പിക്കുക. പ്ലസ്ടു വിദ്യാഭ്യാസത്തെ കോളേജ് വിദ്യാഭ്യാസത്തിൽ നിന്നും വേർപെടുത്താൻ സർവലാശാല നിയമം അനുശാസിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം ഇതുവരെയും അത് സാധ്യമായിരുന്നില്ല. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (1986/92) ഭാഗമായി കോളേജുകളിൽ നിന്നും പ്ലസ്ടു വിദ്യാഭ്യാസം ഘട്ടം ഘട്ടമായി വേർപെടുത്താനുള്ള തീരുമാനം 2007 ൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലെ സർക്കാർ കൈക്കൊള്ളുകയും 10 +2 എന്ന വിദ്യാഭാസ രീതി അവതരിപ്പിക്കുകയും ചെയ്തിരുന്നു.
advertisement
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഇതിനോടകം അടിസ്ഥാന സൗകര്യ വികസനങ്ങൾ നടപ്പാക്കിയതായും 67,961 അധ്യാപകരെ ഹയർ സെക്കൻഡറി തലത്തിലും സ്പെഷ്യൽ ഡ്രൈവ് വഴി 65,737 അധ്യാപകരെ സെക്കൻഡറി തലത്തിലും നിയമിച്ചതായും വിജ്ഞാപനത്തിൽ സർക്കാർ പറയുന്നു. നിലവിലുള്ള ഹയർ സെക്കൻഡറി സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഓരോ പഞ്ചായത്തിലും ഓരോ ഹയർ സെക്കൻഡറി സ്കൂളുകൾ നിർമ്മിക്കുന്നതിനുമുള്ള പദ്ധതി സർക്കാർ നടപ്പാക്കിയിരുന്നു.