TRENDING:

കാനഡയിൽ കുടിയേറാം; മൂന്ന് പ്രവശ്യകളിൽ പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ പ്രോഗ്രാമുകളിലൂടെ അപേക്ഷകർക്ക് ക്ഷണം

Last Updated:

യോഗ്യരായവരെ തിരഞ്ഞെടുക്കാൻ വിവിധ പ്രവശ്യാ ഗവൺമെന്റുകളെ അനുവദിക്കുന്ന പദ്ധതിയാണ് പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ പ്രോഗ്രാമുകൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ പ്രോഗ്രാമുകളിലൂടെ കാനഡയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ടാകും. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ, ക്യൂബെക്ക്, മാനിറ്റോബ എന്നീ പ്രവശ്യകൾ അടുത്തിടെ ഇതു സംബന്ധിച്ച് അപേക്ഷകൾ ക്ഷണിച്ചിരുന്നു. യോഗ്യരായവരെ തിരഞ്ഞെടുക്കാൻ വിവിധ പ്രവശ്യാ ഗവൺമെന്റുകളെ അനുവദിക്കുന്ന പദ്ധതിയാണ് പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ പ്രോഗ്രാമുകൾ. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ പോലെ കാനഡയില്‍ ഉള്ളത് പ്രവശ്യകളാണ്. ഈ പ്രവശ്യകളിലേക്ക് ആവശ്യമായ പ്രൊഫഷണലുകളെ മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തിക്കുന്നതിനുള്ള സംവിധാനമാണിത്.
advertisement

ഇമിഗ്രേഷൻ കാര്യത്തിൽ പ്രവശ്യകൾക്കും ഫെഡറൽ ഗവൺമെന്റിനും തുല്യ ഉത്തരവാദിത്തമാണുള്ളത്. ആളുകളെ നാമനിർദേശം ചെയ്യാൻ പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ പ്രോഗ്രാമുകൾ പ്രവശ്യകളെ അനുവദിക്കുന്നുണ്ടെങ്കിലും, ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ആണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കുന്നത്. ഫെബ്രുവരി 18 മുതൽ 24 വരെയുള്ള പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ റിസൾട്ടുകൾ നോക്കാം

Also read-പാകിസ്ഥാനിൽ ആരോഗ്യമേഖലയിലും പ്രതിസന്ധി; അടിയന്തര ശസ്ത്രക്രിയയ്ക്ക് നൽകാനുള്ള മരുന്നുകൾക്ക് പോലും ദൗർലഭ്യം

ബ്രിട്ടീഷ് കൊളംബിയ

ഫെബ്രുവരി 22-ന് ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന് കീഴിൽ 241-ലധികം ഉദ്യോഗാർത്ഥികളെയാണ് ക്ഷണിച്ചത്. ജനറൽ ഡ്രോയിലൂടെ മാത്രം 203 പേരെ ക്ഷണിച്ചതായും ഉദ്യോ​ഗസ്ഥർ അറിയിച്ചു. സ്കിൽഡ് വർക്കർ വിഭാ​ഗത്തിൽ അപേക്ഷിച്ച, കുറഞ്ഞത് 101 സിഐആര്‍എസ് സ്കോറുകൾ ഉള്ള ഉദ്യോ​ഗാർത്ഥികളെയും ഇന്റർനാഷണൽ ഗ്രാജ്വേറ്റ് പ്രോഗ്രാമിൽ കുറഞ്ഞത് 103 സ്കോറുള്ള ഉദ്യോഗാർത്ഥികളെയുമാണ് ക്ഷണിച്ചത്.

advertisement

ഇതിൽ എക്സ്പ്രസ് എൻട്രിയിലൂടെയുള്ള ഉദ്യോഗാർത്ഥികളും ഉൾപ്പെടുന്നു. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയുടെ ജനറൽ ഡ്രോയിൽ എൻട്രി ലെവൽ, സെമി-സ്‌കിൽഡ് സ്ട്രീമിൽ നിന്നുള്ള ഉദ്യോഗാർത്ഥികളും ഉൾപ്പെടുന്നു. ഇവരെ അഭിമുഖം നടത്തി അതിൽ നിന്നും കുറഞ്ഞത് 60 സിഐആര്‍എസ് സ്കോർ ലഭിക്കുന്നവരെയാകും തിരഞ്ഞെടുക്കുക.

Also read- 3000 വർഷങ്ങൾക്ക് മുൻപ് ടിബറ്റുകാർ പാൽ കുടിച്ചു; ബീഫും കഴിച്ചു; ചൈനീസ് ഗവേഷകരുടെ വെളിപ്പെടുത്തൽ

ക്യൂബെക്ക്

ക്യൂബെക്ക് പ്രവിശ്യ ഫെബ്രുവരി 9-ന്, 1,011 പേരെ ക്ഷണിച്ചിട്ടുണ്ട്. ക്യൂബെക്ക് റെഗുലർ സ്കിൽഡ് വർക്കർ പ്രോഗ്രാമിന് (QSWP) കീഴിൽ അപേക്ഷിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും കുറഞ്ഞത് 619 സ്കോർ ആവശ്യമാണ്. QSWP പ്രകാരം ക്ഷണിക്കപ്പെട്ട എല്ലാ ഉദ്യോഗാർത്ഥികൾക്കും സാധുവായ ഒരു തൊഴിൽ ഓഫർ ലഭിച്ചിരിക്കണം.

advertisement

മാനിറ്റോബ

കാനഡയിൽ ഒരു പുതുജീവിതം സ്വപ്നം കാണുന്നവർക്ക് പ്രിയപ്പെട്ട പ്രവിശ്യകളിലൊന്നാണ് മാനിറ്റോബ. മാനിറ്റോബ പ്രൊവിൻഷ്യൻ നോമിനി പ്രോഗ്രാം വഴി ഫെബ്രുവരി 23 ന് 583 ഉദ്യോ​ഗാർത്ഥികൾക്കാണ് ക്ഷണം ലഭിച്ചത്. ഇതു കൂടാതെ, സ്കിൽഡ് വർക്കർ വിഭാ​ഗത്തിൽ താഴെപ്പറയുന്ന മേഖലകളിലേക്ക് 203 തൊഴിലാളികളെയാണ് ക്ഷണിച്ചിരിക്കുന്നത്.

  1. ട്രാൻസ്‌പോർട്ട് ആൻഡ് ട്രാൻസിറ്റ് ഡ്രൈവർമാർ
  2. റീട്ടെയിൽ ഹോൾസെയിൽ മാനേജർമാർ
  3. നഴ്‌സിംഗ്, ഹെൽത്ത് പ്രൊഫഷണലുകൾ
  4. വിദ്യാഭ്യാസ മേഖലയിൽ അസിസ്റ്റന്റ് തസ്തികകൾ
  5. സെക്കൻഡറി, പ്രൈമറി, കിന്റർഗാർട്ടൻ സ്കൂൾ അധ്യാപകർ
  6. advertisement

  7. ഹെയർസ്റ്റൈലിസ്റ്റുകൾ, ഈസ്തെറ്റീഷ്യൻസ്
  8. ഓട്ടോമോട്ടീവ് സർവീസ് ടെക്നീഷ്യൻ
  9. നിയമം, കമ്മ്യൂണിറ്റി, വിദ്യാഭ്യാസ മേഖലകളിലെ പാരാപ്രൊഫഷണലുകൾ
  10. റീട്ടെയിൽ വിൽപ്പനക്കാർ, സാങ്കേതികേതര മേഖലകളിലെ മൊത്തവ്യാപാരക്കാർ, അക്കൗണ്ട് ഉദ്യോ​ഗാർത്ഥികൾ
  11. ഓഫീസ് സപ്പോർട്ട് സ്റ്റാഫ്, കോടതി സ്റ്റാഫ്

മലയാളം വാർത്തകൾ/ വാർത്ത/Career/
കാനഡയിൽ കുടിയേറാം; മൂന്ന് പ്രവശ്യകളിൽ പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ പ്രോഗ്രാമുകളിലൂടെ അപേക്ഷകർക്ക് ക്ഷണം
Open in App
Home
Video
Impact Shorts
Web Stories