മൂന്നാം അലോട്ട്മെന്റിനു ശേഷം ഹയർ ഓപ്ഷൻ നിലനിർത്തികൊണ്ട് വിദ്യാർത്ഥികൾക്ക് സ്ഥിരം അഡ്മിഷൻ എടുക്കാൻ അവസരം ലഭ്യമാക്കിയിട്ടുണ്ട്. ഹയർ ഓപ്ഷനുകൾ നില നിൽക്കുന്നപക്ഷം ടി ഓപ്ഷനുകൾ സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് പരിഗണിക്കുന്നതായിരിക്കും. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് സപ്ലിമെന്ററി അലോട്ട്മെന്റ്റ് ലഭിച്ചാൽ ആയത്, അപേക്ഷകൻ നിർബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുമ്പ് അലോട്ട്മെന്റ് മുഖേന ലഭിച്ചിരുന്ന അഡ്മിഷൻ നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകുന്നതുമല്ല.
ഇത് വരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർഥികളെ നിലവിലെ അപേക്ഷ പ്രകാരം സപ്ലിമെന്ററി അലോട്ട്മെന്റുകൾക്ക്/റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതായിരിക്കും. എഡിറ്റിങ് സൗകര്യം ഉപയോഗ പ്പെടുത്തി അപേക്ഷ പൂർത്തീകരിച്ച മുഴുവൻ വിദ്യാർത്ഥികളെയും പുതുക്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സപ്ലിമെന്ററി അലോട്ട്മെന്റിലേക്കും റാങ്ക് ലിസ്റ്റിലേക്കും പരിഗണിക്കുക.
advertisement
ഇതുമായി ബന്ധപ്പെട്ട വിശദമായ ഷെഡ്യൂൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഇതുപ്രകാരം താഴെപ്പറയുന്ന സൗകര്യങ്ങൾ ലഭ്യമാണ്.
I.എഡിറ്റിംങ്
15.07.2024 മുതൽ 18.07.2024,വരെ വിദ്യാർത്ഥികൾക്ക് നേരത്തെ സമർപ്പിച്ച അപേക്ഷയിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുന്നതിനും ( ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, പേര്, രജിസ്റ്റർ നമ്പർ, ജനന തിയതി എന്നിവ ഒഴികെ) പുതിയ കൂട്ടിച്ചേർക്കലുകൾ നടത്തുന്നതിനും സൗകര്യം ഉണ്ടായിരിക്കും.ഫസ്റ്റ് ഓപ്ഷനിൽ അലോട്ട്‌മെന്റ്റ് ലഭിച്ച് പ്രവേശനം നേടിയവർ, ലഭിച്ച അല്ലോട്‌മെൻ്റിൽ തൃപ്തരായി ഹയർ ഓപ്ഷനുകൾ റദ്ദ് ചെയ്ത് പ്രവേശനം നേടിയവർ എന്നിവരൊഴികെ എല്ലാവർക്കും എഡിറ്റിങ് സൗകര്യം ലഭ്യമായിരിക്കും.
ഈ സൗകര്യം അലോട്മെന്റ് ലഭിച്ച് സർവ്വകലാശാല നിർദേശങ്ങൾ പാലിക്കാതെ വിവിധ ഘട്ടങ്ങളിൽ അല്ലോട്മെന്റിൽ നിന്ന് പുറത്തുപോയ വിദ്യാർഥികൾക്കും ഉപയോഗിക്കാം. അവർ അപേക്ഷ എഡിറ്റ് ചെയ്ത് പൂർത്തീകരിച്ചാൽ മാത്രം സപ്ലിമെന്ററി അല്ലോട്‌മെന്റ്കൾക്ക്/ റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതായിരിക്കും.
II.ലേറ്റ് രജിസ്ട്രേഷൻ
2024-25 അദ്ധ്യയന വർഷത്തേക്കു ഇതേ വരെ അപേക്ഷിക്കാത്തവർക്കായി,310/- രൂപ ലേറ്റ് ഫീയോടുകൂടി ലേറ്റ് രജിസ്ട്രേഷനുള്ള സൗകര്യം 15.07.2024 മുതൽ 18.07.2024 വരെ ലഭ്യമാണ്.പ്രസ്തുത വിദ്യാർത്ഥികളേയും ഉൾപ്പെടുത്തിയാണ് സപ്ലിമെന്ററി അലോട്ട്മെന്റുകളും റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കുക.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
തയാറാക്കിയത്: ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)