TRENDING:

കാനഡയിൽ രണ്ട് വർഷത്തിൽ താഴെയുള്ള ബിരുദാനന്തര ബിരുദ കോഴ്സ് പഠിക്കുന്നവർക്കും ഇനി മൂന്ന് വർഷം വരെ വർക്ക് പെർമിറ്റ്

Last Updated:

നയത്തിലെ മാറ്റം 2024 ഫെബ്രുവരി 15 മുതൽ നിലവിൽ വന്നതായും സർക്കാർ അറിയിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്തെ ബിരുദാനന്തര ബിരുദധാരികൾക്കുള്ള വർക്ക്‌ പെർമിറ്റ് നയത്തിൽ മാറ്റം വരുത്തി കാനഡ. പോസ്റ്റ്‌ ഗ്രാജുവേഷൻ വർക്ക് പെർമിറ്റിലെ (പിജിഡബ്ല്യുപിപി) മാറ്റങ്ങൾ ഫെബ്രുവരി 15 മുതൽ നിലവിൽ വന്നതായി കാനഡ ഇമിഗ്രേഷൻ ഡിപ്പാർട്മെന്റ് (ഐആർസിസി) എക്‌സ് വഴി ഔദ്യോഗികമായി അറിയിച്ചു. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ കാലയളവ് രണ്ട് വർഷത്തിൽ താഴെയാണെങ്കിലും വിദ്യാർത്ഥികൾ കാനഡയുടെ തൊഴിൽ മേഖലയിൽ വലിയ വിജയം കണ്ടെത്താനും രാജ്യത്ത് സ്ഥിര താമസമാക്കാനും സാധ്യതയുള്ളതിനാൽ മൂന്ന് വർഷം വരെ വർക്ക് പെർമിറ്റ് ലഭിക്കാൻ യോഗ്യതയുണ്ടെന്ന് പോസ്റ്റിൽ ഇമിഗ്രേഷൻ ഡിപ്പാർട്മെന്റ് വ്യക്തമാക്കി. നയത്തിലെ മാറ്റം 2024 ഫെബ്രുവരി 15 മുതൽ നിലവിൽ വന്നതായും സർക്കാർ അറിയിച്ചു. ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ കുറഞ്ഞ സമയ പരിധി എട്ട് മാസമായിരിക്കണം എന്നതാണ് വർക്ക്‌ പെർമിറ്റിമുള്ള മറ്റ് പ്രധാന യോഗ്യതകളിൽ ഒന്ന്.
advertisement

advertisement

Also read-NEET| നീറ്റായി 'നീറ്റി'നൊരുങ്ങാം; അപേക്ഷ സമർപ്പിക്കാൻ സമയമായി

പോസ്റ്റ്‌ ഗ്രാജുവേഷൻ വർക്ക് പെർമിറ്റിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1) ബിരുദം നേടിയ ശേഷം അപേക്ഷ സമർപ്പിക്കാൻ 180 ദിവസത്തെ സമയമുണ്ട്.

2) നിങ്ങളുടെ ബിരുദ പ്രോഗ്രാം പൂർത്തിയാക്കി എന്നതിനുള്ള തെളിവ് സമർപ്പിക്കണം

3) പ്രോഗ്രാമിന്റെ പേരും അതിന്റെ കാലയളവും ഉൾപ്പെടുത്തണം.

ഈ കാര്യങ്ങൾ സ്ഥിരീകരിക്കാനായി താഴെപ്പറയുന്ന രേഖകളിലേതെങ്കിലും സമർപ്പിക്കാം

1) ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ്.

advertisement

2) പഠന കേന്ദ്രത്തിൽ നിന്നുള്ള ഔദ്യോഗിക കത്ത്.

കൂടുതൽ വിവരങ്ങൾക്കായി ഐആർസിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

മലയാളം വാർത്തകൾ/ വാർത്ത/Career/
കാനഡയിൽ രണ്ട് വർഷത്തിൽ താഴെയുള്ള ബിരുദാനന്തര ബിരുദ കോഴ്സ് പഠിക്കുന്നവർക്കും ഇനി മൂന്ന് വർഷം വരെ വർക്ക് പെർമിറ്റ്
Open in App
Home
Video
Impact Shorts
Web Stories