TRENDING:

കാനഡ വിദേശ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കും: സ്റ്റുഡന്റ് വിസകളിൽ 35% കുറവ് വരും

Last Updated:

കാനഡയിൽ സ്റ്റഡി വിസയിൽ എത്തുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ വർഷം ആദ്യമായി 10 ലക്ഷം കവിഞ്ഞിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിദേശ വിദ്യാർത്ഥികൾക്കുള്ള സ്റ്റഡി പെർമിറ്റുകളുടെ എണ്ണത്തിൽ രണ്ടു വർഷത്തേയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കാനഡ. 364,000ഓളം സ്റ്റഡി പെർമിറ്റുകളായി പരിധി നിശ്ചയിക്കാനാണ് തീരുമാനം. തിങ്കളാഴ്ചയാണ് കാനഡ ഇക്കാര്യം അറിയിച്ചത്. ഇതോടെ ഈ വർഷം പുതിയ സ്റ്റഡി വിസകളിൽ മൊത്തത്തിൽ 35 ശതമാനം കുറവ് വരും. കൂടാതെ വിദേശ വിദ്യാർഥികളുടെ എണ്ണം കുത്തനെ കുറയുന്നതിന് ഇത് കാരണമാകും എന്നും കാനഡയിലെ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

അതേസമയം കാനഡയിൽ സ്റ്റഡി വിസയിൽ എത്തുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ വർഷം ആദ്യമായി 10 ലക്ഷം കവിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പുതിയ നിയമം പ്രഖ്യാപിച്ച് കാനഡ രംഗത്തെത്തിയിരിക്കുന്നത്. കാനഡയിലെ മുഴുവൻ അന്തർദ്ദേശീയ വിദ്യാർത്ഥികളിൽ, 37 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, കനേഡിയൻ സർക്കാർ വിസ നയങ്ങളിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തന്നെയാണ് വിദേശ വിദ്യാർഥികൾക്ക് രണ്ടു വർഷത്തെ പരിധി നിശ്ചയിക്കാനുള്ള തീരുമാനം.

കാനഡയിൽ ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്ക് സ്റ്റഡി പെര്‍മിറ്റ് നൽകുന്നതിൽ 86% കുറവ്; നയതന്ത്ര പ്രതിസന്ധി കാരണമെന്നു സൂചന

advertisement

മോശം പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികളെ രാജ്യത്ത് തുടരാൻ അനുവദിക്കുന്നത് ഉന്നത നിലവാരത്തിൽ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങൾക്ക് ഒരു അപകീർത്തിയാകും എന്ന് മില്ലർ പറഞ്ഞു.

അതോടൊപ്പം പാർപ്പിട പ്രതിസന്ധി കൂടി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ വരവ് പരിമിതപ്പെടുത്താൻ കാനഡ തീരുമാനിച്ചത്. പുതിയ നിയന്ത്രണത്തോടെ, ഈ വർഷം ഏകദേശം 364,000 വിദേശ വിദ്യാർഥികൾ ആയിരിക്കും കാനഡയിൽ എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. 2023ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൽ 35% കുറവുണ്ടാകുമെന്നും ഇമിഗ്രേഷന്‍ മന്ത്രി അറിയിച്ചു. കൂടാതെ പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരുന്നതിനാൽ, അപേക്ഷകർ അവരുടെ സ്റ്റഡി പെർമിറ്റ് അപേക്ഷയോടൊപ്പം പ്രവിശ്യാ സാക്ഷ്യപത്രം നൽകണമെന്നും മന്ത്രി പറഞ്ഞു.

advertisement

എന്നാൽ നിലവിൽ രാജ്യത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ പരിധി ബാധകമല്ല. ഇതിനോടകം കാനഡയിൽ സ്റ്റഡി പെർമിറ്റ് നേടിയ വിദ്യാർത്ഥികളെയും പുതിയ നിയമം ബാധിക്കില്ലെന്ന് ഇമിഗ്രേഷന്‍ മന്ത്രി ഉറപ്പ് നൽകി.

മലയാളം വാർത്തകൾ/ വാർത്ത/Career/
കാനഡ വിദേശ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കും: സ്റ്റുഡന്റ് വിസകളിൽ 35% കുറവ് വരും
Open in App
Home
Video
Impact Shorts
Web Stories