TRENDING:

അപ്രന്റിസ് ആയാലോ? കാനറാ ബാങ്കിൽ 3000 ഒഴിവുകൾ

Last Updated:

ഉദ്യോഗാർത്ഥികൾ സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാനറാ ബാങ്കിൽ 3000 അപ്രൻ്റിസ് ഒഴിവുകൾ. ഇത് സംബന്ധിച്ച വിജ്ഞാപനം കാനറ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പുറത്തിറക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത നേടിയിരിക്കണം.
advertisement

സെപ്റ്റംബർ 21 മുതൽ 2024 ഒക്ടോബർ 4 വരെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കാനറ ബാങ്കിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ canarabank.com വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ www.nats.education.gov.in-ൽ നാഷണൽ അപ്രൻ്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീം (NATS) പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.

ഒരു വർഷമാണ് പരിശീലനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 15,000 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും. അധിക അലവൻസുകളോ ആനുകൂല്യങ്ങളോ ഉണ്ടാകുന്നതല്ല. കേര ളത്തിൽ കാസർകോട് (10), കണ്ണൂർ (19), കോഴിക്കോട് (19), വയനാട് (6), മലപ്പുറം (16), പാലക്കാട് (19), തൃശൂർ (19), എറണാകുളം (19), ഇടുക്കി (2), കോട്ടയം (13), ആലപ്പുഴ (10), പത്തനം തിട്ട (7), കൊല്ലം (13), തിരുവനന്തപുരം (28) എന്നിങ്ങനെയാണ് അവസരം.

advertisement

  • യോ​ഗ്യത: ബിരുദമാണ് യോ​ഗ്യത. കൂടാതെ, കേരളത്തിൽ നിന്നുള്ള അപേക്ഷകർ പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു വിൽ മലയാളം പഠിച്ചെന്നു തെളിയിക്കുന്ന മാർക്ക് ഷീറ്റ്/ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവർക്ക് ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് നടത്തും.
  • .പ്രായം: 20-28; അർഹർക്ക് വയസ്സിളവ്
  • തിരഞ്ഞെടുപ്പ്: യോഗ്യതാപരീക്ഷയിലെ മാർക്ക്, ലോക്കൽ ലാംഗ്വേജ് ടെസ്‌റ്റ് എന്നിവ മുഖേന.
  • അപേക്ഷാഫീസ്: 500 രൂപ. പട്ടിക വിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല. ഓൺലൈനായി ഫീസ് അട യ്ക്കാം
  • advertisement

  • അപേക്ഷ: അപ്രന്റിസ്ഷിപ് പോർട്ടലായ www.nats.education.gov.in വഴി രജിസ്റ്റർ ചെയ്യണം.

ഓൺലൈൻ രജിസ്ട്രേഷനും വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾക്കും: www.canarabank.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

മലയാളം വാർത്തകൾ/ വാർത്ത/Career/
അപ്രന്റിസ് ആയാലോ? കാനറാ ബാങ്കിൽ 3000 ഒഴിവുകൾ
Open in App
Home
Video
Impact Shorts
Web Stories