ഇത് വഴി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ കാലഘട്ടത്തിലെ മുഴുവൻ നേട്ടങ്ങളെയും ഒരു രേഖയാക്കി സൂക്ഷിക്കാനും സാധിക്കും. അപാർ ഐഡി കാർഡുകളും, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റും (Academic Bank Of Credit), ഡിജി ലോക്കറും (Digilocker) തമ്മിൽ പരസ്പരം ബന്ധിപ്പിക്കുക വഴി വിവരങ്ങൾ പരസ്പരം കൈമാറുക എളുപ്പമാകും എന്നും അത് വിദ്യാർത്ഥികൾക്ക് ഏറെ ഗുണം ചെയ്യുമെന്നും ധർമേന്ദ്ര പ്രധാൻ ചൂണ്ടിക്കാണിച്ചു. 'സ്വയം' (Swayam) 'ദീക്ഷ' (DIKSHA) എന്നീ പ്ലാറ്റ്ഫോമുകളുടെ സാധ്യതകളും മന്ത്രി ഉയർത്തിക്കാട്ടി. അപാർ ഐഡി കാർഡ് ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിദ്യാർത്ഥി പോർട്ടലായ സമർഥ് (Samarth) പ്ലാറ്റ്ഫോമിന്റെ ഉപയോഗങ്ങളെക്കുറിച്ചും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായ കെ സഞ്ജയ് മൂർത്തിയും ചടങ്ങിൽ വിശദീകരിച്ചു.
advertisement
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 14, 2024 9:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
വിദ്യാർത്ഥികൾക്കായുള്ള 'ഒരു രാജ്യം ഒറ്റ ഐഡി കാർഡ്' പദ്ധതി: 25 കോടി അപാർ കാർഡുകൾ തയ്യാറാക്കിയെന്ന് കേന്ദ്രം