ഒരു വിദ്യാർത്ഥിനി സ്കോളർഷിപ്പ് / ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. അപേക്ഷാ സമർപ്പണത്തിന്, ഫെബ്രുവരി 3 വരെയാണ് അവസരം. മെറിറ്റ് അടിസ്ഥാനത്തിൽ അഡ്മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനികൾക്കും അപേക്ഷിക്കാവുന്നതാണ്.
ആർക്കൊക്കെ അപേക്ഷിക്കാം
1.അപേക്ഷക, ക്രിസ്ത്യൻ, മുസ്ലിം, ബുദ്ധ, ജൈന, പാർസി, സിഖ് എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളിലൊന്നിൽ പെടുന്ന പെൺകുട്ടി ആയിരിക്കണം.
2.കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
advertisement
3.യോഗ്യത പരീക്ഷയിൽ 50% ഇൽ അധികം മാർക്ക് നേടിയിരിക്കണം.
4. ഒന്നാം വർഷ വിദ്യാർത്ഥികൾക്കു മാത്രമല്ല; എല്ലാ വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
5.മെഡിക്കൽ എഞ്ചിനീയറിംഗ് ഒഴികെ ഉള്ള സെൽഫ് ഫിനാൻസിങ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ കഴിയില്ല.
സ്കോളർഷിപ്പ് ആനുകൂല്യം
1.ബിരുദം : ₹ 5,000/-
2.ബിരുദാനന്തര ബിരുദം : ₹ 6,000/-
3.പ്രൊഫഷണൽ കോഴ്സ് : ₹ 7,000/-
4.ഹോസ്റ്റൽ സ്റ്റൈപന്റ് : ₹ 13,000/-
അപേക്ഷ സമർപ്പണത്തിന് വേണ്ട രേഖകൾ
1.മാർക്ക് ലിസ്റ്റ് കോപ്പി
2.അലോട്മെന്റ് മെമ്മോ
3.ബാങ്ക് പാസ്സ് ബുക്ക്
4.ആധാർ കാർഡ് - കോപ്പി
5.ജാതി സർട്ടിഫിക്കറ്റ് / നേറ്റിവിറ്റി സർട്ടിഫിക്കറ്റ് - കോപ്പി
6.വരുമാന സർട്ടിഫിക്കറ്റ്
7ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് /ഫീ രസീതി
8.റേഷൻ കാർഡ്
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
https://www.scholarship.minoritywelfare.kerala.gov.in/
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)