സ്‌കോളര്‍ഷിപ്പുകളുടെ പേരും ഓരോ ഇനത്തിലും ലഭിക്കുന്ന തുകയും അര്‍ഹതയ്ക്കുള്ള യോഗ്യതയും
1. ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പ് (https://popularschemes.com/begum-hazrat-mahal-scholarship-scheme) - സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ന്യൂനപക്ഷ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം തുടരാന്‍ സഹായിക്കുന്നു. 9, 10, 11, 12 ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 2 ലക്ഷം കവിയരുത്.
2. നാഷണല്‍ മീന്‍സ് കം മെറിറ്റ് (https://dsel.education.gov.in/en/scheme/nmmss) ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം ഒന്‍പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 12000 രൂപയുടെ സ്‌കോളര്‍ഷിപ്പ്.
advertisement
3. പോസ്റ്റ് മട്രിക് സ്‌കോളര്‍ഷിപ്പ് (https://www.myscheme.gov.in/schemes/postsm) ബിരുദാനന്തര കോഴ്‌സുകളിലുള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ അര്‍ഹരാണ്. വാര്‍ഷിക വരുമാനം 2,50,000 രൂപയില്‍ താഴെ.
4. നയിം ഉഡാന്‍ (https://www.minorityaffairs.gov.in/WriteReadData/RTF1984/9888852406.pdf) യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി), സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്സി), സ്റ്റേറ്റ് പബ്ലിക് സര്‍വീസ് കമ്മീഷനുകള്‍ (പിഎസ്സി) എന്നിവ നടത്തുന്ന പ്രിലിമിനറി പരീക്ഷകള്‍ക്ക് കോച്ചിംഗിനുള്ള സാമ്പത്തിക പിന്തുണ
5. നയി മന്‍സില്‍ (https://www.minorityaffairs.gov.in/WriteReadData/RTF1984/1671181462.pdf) സ്‌കൂള്‍ പഠനം ഉപേക്ഷിച്ച യുവാക്കള്‍ക്ക് ഒന്‍പതു മുതല്‍ പന്ത്രണ്ട് മാസം വരെ നീളുന്ന സൗജന്യ തൊഴിലധി്ഷ്ഠിത വിദ്യാഭ്യാസം .ദേശീയ ന്യൂനപക്ഷ വികസന, ധനകാര്യ കോര്‍പ്പറേഷന്‍ മുന്‍കൈ എടുത്തു നടത്തുന്ന പദ്ധതിയില്‍ സ്വയം തൊഴില്‍ ചെയ്യാന്‍ സന്നദ്ധരാകുന്ന യുവതീയുവാക്കള്‍ക്ക് പഠനശേഷം വായ്പ നല്‍കുന്നുണ്ട്. ജീവനോപാധി ഉറപ്പാക്കുകയാണ് ലക്ഷ്യം.
