എന്നാല്‍ പകുതിയിലധികം ജീവനക്കാര്‍ കൊഴിഞ്ഞുപോയതോടെ കമ്പനി വീണ്ടും നഗരത്തിലേക്ക് തങ്ങളുടെ ഓഫീസ് മാറ്റി. ശേഷം പുതിയ ജീവനക്കാരെ ജോലിയ്‌ക്കെടുത്തുവെന്നും മുന്‍ ജീവനക്കാര്‍ ആരോപിച്ചു.
ചാംങ് എന്നപേരുള്ള മുന്‍ ജീവനക്കാരനാണ് കമ്പനിയ്‌ക്കെതിരെ ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. സിയാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന കമ്പനിയാണ് പെട്ടെന്ന് ക്വിന്‍ലിംഗ് എന്ന പര്‍വ്വത പ്രദേശത്തേക്ക് ഓഫീസ് മാറ്റിയത്.
ഈ ഓഫീസിലേക്ക് എത്താന്‍ ജീവനക്കാര്‍ രണ്ട് മണിക്കൂറോളമാണ് സഞ്ചരിക്കേണ്ടി വന്നത്. സ്വന്തമായി വാഹനമില്ലാത്തവര്‍ക്ക് പൊതുഗതാഗത സംവിധാനത്തെയാണ് ആശ്രയിച്ചു. എന്നാല്‍ ഈ ഭാഗത്തേക്ക് ബസുകള്‍ കുറവായത് ജീവനക്കാരെ സാരമായി ബാധിക്കുകയും ചെയ്തു.
advertisement
'' വാഹനമില്ലാത്ത എന്റെ സഹപ്രവര്‍ത്തകര്‍ മൂന്ന് മണിക്കൂറോളം ബസില്‍ സഞ്ചരിച്ച് ഇവിടെയെത്തണമായിരുന്നു. ബസില്‍ നിന്ന് ഇറങ്ങിശേഷം കുറച്ച് ദൂരം നടന്ന് വേണം ഓഫീസിലെത്താന്‍,'' എന്നും ചാംങ് പറഞ്ഞു.
അടുത്തുള്ള മെട്രോ സ്റ്റേഷനില്‍ നിന്ന് ഈ ഓഫീസിലേക്കെത്താന്‍ ഏകദേശം 50 മുതല്‍ 70 യുവാന്‍ (600-700 രൂപ വരെ) വരെ ചെലവ് വരുമെന്നും ചാംങ് പറഞ്ഞു.
അതേസമയം വേണ്ടത്ര സൗകര്യങ്ങളൊന്നും ഇല്ലാത്ത പ്രദേശത്താണ് ഓഫീസ് സ്ഥാപിച്ചിരിക്കുന്നത്. വനിതാ ജീവനക്കാര്‍ക്കുള്ള ടോയ്‌ലറ്റ് സൗകര്യവും ഇവിടെയില്ലായിരുന്നുവെന്ന് ചാംങ് പറഞ്ഞു. മാത്രമല്ല തെരുവ് നായ്ക്കളുടെ ശല്യം ഈ പ്രദേശത്ത് വളരെ കൂടുതലാണെന്നും ചാംങ് പറഞ്ഞു.
ഈ പ്രശ്‌നങ്ങള്‍ കാരണമാണ് കമ്പനി ഓഫീസ് മാറ്റിയതിന് പിന്നാലെ നിരവധി ജീവനക്കാര്‍ രാജിവെച്ചത്. പതിനാലോളം ജീവനക്കാര്‍ രാജിവെച്ചു. എന്നാല്‍ ഓഫീസ് മാറ്റി നാല് ദിവസം കഴിഞ്ഞപ്പോള്‍ കമ്പനി വീണ്ടും നഗരത്തിലേക്ക് തങ്ങളുടെ ഓഫീസ് പുനസ്ഥാപിച്ചുവെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടി.
പിരിഞ്ഞുപോയ ജീവനക്കാര്‍ക്ക് പകരം പുതിയ ജോലിക്കാരെ നിയമിക്കുകയും ചെയ്തു. ഇതോടെ കമ്പനിയ്‌ക്കെതിരെ പരാതിയുമായി മുന്‍ ജീവനക്കാര്‍ എത്തുകയായിരുന്നു.
എന്നാൽ, മുന്‍ ജീവനക്കാരുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് കമ്പനിയുടെ പ്രതികരണം. കമ്പനിയുടെ പ്രതിഛായ കളങ്കപ്പെടുത്തുന്ന ഇത്തരം ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.