പ്രവേശനയോഗ്യത
50% മാർക്കോടെ എൽഎൽ.ബി./തത്തുല്യ ബിരുദമുള്ളവർക്കു അപേക്ഷിക്കാം. എന്നൽ പട്ടികജാതി – വർഗ്ഗവിഭാഗക്കാർക്ക് 45 ശതമാനം മാർക്കു മതി.എൽ.എൽ.എം. പ്രോഗ്രാം പ്രവേശനത്തിന് ഉയർന്ന പ്രായപരിധി ഇല്ല.2024 ഏപ്രിൽ/മേയ് മാസങ്ങളിൽ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. അവർ, പ്രവേശനസമയത്ത് യോഗ്യത തെളിയിക്കണം.
പ്രവേശന പരീക്ഷ
ഡിസംബർ മൂന്നിന് ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ ഓഫ്‌ലൈൻ രീതിയിലാണ്, പ്രവേശന പരീക്ഷ നടക്കുന്നത്. പരീക്ഷയുടെ പരമാവധി മാർക്ക് 120 ആണ്. ഒരു മാർക്ക് വീതമുള്ള 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളിൽ തെറ്റുത്തരത്തിന്, കാൽ മാർക്ക് വീതം നഷ്ടപ്പെടും.
advertisement
കേരളത്തിലും പഠനാവസരം
കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസി(നുവാൽസ്)ൽ താഴെ കാണുന്ന വിഭാഗങ്ങളിൽ 60 സീറ്റുണ്ട്.
(i) ഇൻറർനാഷണൽ ട്രേഡ് ലോ
(ii) കോൺസ്റ്റിറ്റ്യൂഷണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ലോ
(iii) പബ്ലിക് ഹെൽത്ത് ലോ
മറ്റു പഠനാവസരങ്ങൾ
കൊച്ചിയിലെ നുവാൽസ് കൂടാതെ രാജ്യത്ത് മറ്റിടങ്ങളിലും അവസരങ്ങളുണ്ട്.
NLSIU Bangalore
NALSAR Hyderabad
NLU Bhopal
WBNUJS Kolkata
NLU Jodhpur
NLU Raipur
GNLU Gandhinagar
RMLNLU Lucknow
RGNUL Patiala
NUALS Kochi
NLUO Cuttack
NUSRL Ranchi
TNNNLU Tiruchirappalli
DSNLU Visakhapatnam
MNLU Mumbai
MNLU Nagpur
MNLU Aurangabad
NLU Assam
HPNLU Shimla
കൂടുതൽ വിവരങ്ങൾക്ക്
https://clat2023.consortiumofnlus.ac.in/
അപേക്ഷ സമർപ്പണത്തിന്
https://consortiumofnlus.ac.in/
തയാറാക്കിയത്: ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)