വിദ്യാർത്ഥികൾ ജീവനൊടുക്കുന്ന സംഭവങ്ങൾ, അധ്യാപന രീതികള്‍, സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ്, എന്നിവയെ കുറിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് സ്വകാര്യ കോച്ചിങ്ങ് സെന്ററുകളുടെ അനിയന്ത്രിതമായ വർധന നിയന്ത്രിക്കുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്.
പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് ബിരുദ യോഗ്യതയില്ലാത്തവർ കോച്ചിങ് സെന്ററുകളില്‍ അധ്യാപകരാവാന്‍ പാടില്ല. 16 വയസില്‍ താഴെയുള്ള വിദ്യാർത്ഥികളെ കോച്ചിങ് സെന്ററില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല. കൂടാതെ ഹയര്‍ സെക്കണ്ടറി പരീക്ഷ പൂര്‍ത്തിയായ വിദ്യാർത്ഥികള്‍ക്കെ സ്ഥാപനത്തില്‍ പ്രവേശനം നല്‍കാന്‍ പാടുള്ളൂ. കോച്ചിങ് സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും ഒരു കൗണ്‍സിലര്‍ ഉണ്ടായിരിക്കണം.
advertisement
അധ്യാപകരുടെ യോഗ്യത, കോഴ്‌സുകള്‍, ഹോസ്റ്റല്‍ സൗകര്യം, ഫീസ് എന്നിവ പ്രതിപാദിച്ചുകൊണ്ടുള്ള വെബ്‌സൈറ്റ് സ്ഥാപനത്തിനുണ്ടായിരിക്കണം. മികച്ച റാങ്ക്, ഉയര്‍ന്ന മാര്‍ക്ക് എന്നിവ ഉറപ്പാണ് എന്നിങ്ങനെയുള്ള പാലിക്കാനാവാത്ത വാഗ്ദാനങ്ങള്‍ നല്‍കി വിദ്യാർത്ഥികളെ പ്രലോഭിപ്പിക്കാന്‍ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
Summary: Union Government has come up with a legal framework to regulate coaching centres across states, which bars them from enrolling those below the age of 16 years, making “misleading claims” about getting ranks or entry to top institutions, as well as mandates classes not to be held for more than five hours a day to avoid “undue stress”. The guidelines were released by the ministry of education (MoE) on Thursday to be implemented by states.