2021–22, 2022–23 എന്നീ അധ്യയന വർഷങ്ങളിൽ ബിരുദ പഠനം കഴിയേണ്ടിയിരുന്ന വിദ്യാർഥികൾക്കാണ് 10 മാർക്ക് നൽകി വിജയിപ്പിക്കാൻ സർവകലാശാല തീരുമാനിച്ചത്. ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കു പുറമേ എംഫിൽ വിദ്യാർഥികൾക്കും ഇത്തരത്തിൽ ഗ്രേസ് മാർക്ക് നൽകി വിജയിപ്പിക്കാനുള്ള ശുപാർശ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകരിച്ചു.
കോവിഡ് വ്യാപനത്തിനിടെ പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്കും ആരോഗ്യപരമായ കാരണങ്ങളാലും മറ്റു പ്രതിസന്ധികൾ മൂലവും ഒരു പേപ്പർ കൂടി എഴുതിയെടുക്കാൻ ബാക്കിയുണ്ടായിരുന്ന വിദ്യാർഥികൾക്കും പുതിയ തീരുമാനം ആശ്വാസമാകും. പാസാകാൻ ബാക്കിയുള്ള പേപ്പർ കൂടി എഴുതി നിർദിഷ്ട കാലയളവിനുള്ളിൽ ബിരുദം പൂർത്തിയാക്കാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണ് എന്നതിന്റെ കാരണം വിദ്യാർഥികൾ വ്യക്തമാക്കണം.
advertisement
അക്കാദമിക് ഉപദേശകർ, ഫാക്കൽറ്റി അംഗങ്ങൾ, അഡ്മിനിസ്ട്രേറ്റർമാർ എന്നിവരടങ്ങുന്ന കമ്മിറ്റി അപേക്ഷകൾ വിലയിരുത്തി ഗ്രേസ് മാർക്കിന് അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തും. ഇവർക്ക് ഒരു പരീക്ഷ കൂടി നടത്തുന്നതും പരിഗണിക്കും.