TRENDING:

ഡിസൈൻ മേഖലയിൽ കരിയർ കെട്ടിപ്പടുക്കണോ? 'യൂസീഡിനും സീഡിനും' അപേക്ഷിക്കാനവസരം

Last Updated:

ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളായ ഐഐടികളിലെയും മികച്ച ചില ഡിസൈൻ സ്ഥാപനങ്ങളിലേയും ബിരുദ- ബിരുദാനന്തര ബിരുദ ഡിസൈൻ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള രണ്ട് പ്രധാന പരീക്ഷകളായ യൂസീഡിനും (UCEED) സീഡിനും (CEED) ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വൈവിധ്യമാർന്ന കരിയർ മേഖലയാണ്, ഡിസൈൻ രംഗം. കെട്ടിടങ്ങളും പ്രൊഡക്ടുകളും ആനിമേഷനുമൊക്കെയുൾപ്പെടുന്ന രൂപകൽപ്പനയുടെ നൂതന തലങ്ങളിലേക്ക് വിദ്യാർത്ഥികളെ വഴി നടത്തുന്ന ഡിസൈൻ മേഖലയിലെ പഠനത്തിന് വലിയ പ്രാധാന്യമുണ്ട്. മികച്ച സ്ഥാപനങ്ങളിലെ പഠനം, മികച്ച പ്ലേസ്മെൻ്റ് സാധ്യതകളും ഒരുക്കുന്നുണ്ട്.
ഡിസൈൻ പഠനം
ഡിസൈൻ പഠനം
advertisement

ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളായ ഐഐടികളിലെയും മികച്ച ചില ഡിസൈൻ സ്ഥാപനങ്ങളിലേയും ബിരുദ- ബിരുദാനന്തര ബിരുദ ഡിസൈൻ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള രണ്ട് പ്രധാന പരീക്ഷകളായ യൂസീഡിനും (UCEED) സീഡിനും (CEED) ഇപ്പോൾ അപേക്ഷിക്കാനവസരമുണ്ട്. ഒക്ടോബർ 31 വരെയാണ്, പിഴ കൂടാതെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരം. പാർട്ട് എ (കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ), പാർട്ട് ബി (ഡ്രോയിംഗ് പരീക്ഷ) എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ, പരിയയ്ക്കുണ്ട്.

ഐഐടികളിലെ ബിരുദ പഠനത്തിന് യൂസീഡ് (UCEED 2026)

advertisement

ഐഐടി ബോംബെ, ഡൽഹി, ഹൈദരാബാദ്, ഗുവാഹത്തി, റൂർഖി, ഇൻഡോർ എന്നിവിടങ്ങളിലെ 4 വർഷ ബി.ഡിസ്. (B.Des) പ്രോഗ്രാമിലേയ്ക്ക് നിലവിൽ പ്ലസ് ടു പരീക്ഷ പാസായവർക്കും 2026-ൽ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ, 2001 ഒക്ടോബർ ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം. വിവിധ സംവരണ വിഭാഗക്കാർക്ക് 5 വർഷം ഇളവുണ്ട്.പൊതുവിഭാഗത്തിന് 4000/- രൂപയും പട്ടിക ജാതി /വർഗ്ഗ വിഭാഗക്കാർ, ഭിന്നശേഷിക്കാർ, എല്ലാ വിഭാഗം പെൺകുട്ടികൾ എന്നിവർക്ക് 2000 /- രൂപയുമാണ് അപേക്ഷാഫീസ്.

ഡിസൈൻ രംഗത്തെ ബിരുദാനന്തര പഠനത്തിന് സീഡ് (CEED 2026)

advertisement

ഐ.ഐ.എസ് സി., ബാംഗ്ലൂർ, വിവിധ ഐ.ഐ.ടി.കൾ, വിവിധ ഐ.ഐ.ഐ.ടി.ഡി.എം.കൾ എന്നിവിടങ്ങളിലെ എം.ഡിസ്., ഇൻ്റഗ്രേറ്റഡ് പിഎച്ച്ഡി., പിഎച്ച്ഡി. പ്രവേശനത്തിനുള്ള പരീക്ഷയാണ് സീഡ്. ചുരുങയത് 3 വർഷമെങ്കിലും ദൈർഘ്യമുള്ള ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.2026 ജനുവരി 18-ന്, യൂസീഡ് പരീക്ഷയോടൊപ്പം സീഡ് പരീക്ഷയും നടക്കും.

പരീക്ഷാ കേന്ദ്രങ്ങൾ

കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലടക്കം 27 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഒരാൾക്ക് മുൻഗണനാടിസ്ഥാനത്തിൽ 3 കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാനവസരമുണ്ട്.

അപേക്ഷാ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും

advertisement

https://www.uceed.iitb.ac.in/2026/

തയാറാക്കിയത്-  ഡോ. ഡെയ്സൻ പാണേങ്ങാടൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)

മലയാളം വാർത്തകൾ/ വാർത്ത/Career/
ഡിസൈൻ മേഖലയിൽ കരിയർ കെട്ടിപ്പടുക്കണോ? 'യൂസീഡിനും സീഡിനും' അപേക്ഷിക്കാനവസരം
Open in App
Home
Video
Impact Shorts
Web Stories