TRENDING:

SAKURA ജപ്പാനിലെ ശാസ്ത്രപരിപാടിയിലേക്ക് കേരളത്തിൽ നിന്ന് എട്ടു പേർ

Last Updated:

കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഒരു അധ്യാപകനടക്കം 3 പേരാണ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജപ്പാന്‍ സയന്‍സ് ആൻഡ് ടെക്‌നോളജി (ജെ.എസ്.ടി) ഹൊകെയ്ഡോ സർവകലാശാലയുമായി ചേർന്ന് സംഘടിപ്പിക്കുന്ന 'സകുറ' (SAKURA) സയന്‍സ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുക്കാൻ കേരളത്തിൽ നിന്നും 8 പേർ. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഒരു അധ്യാപകനടക്കം 3 പേരാണ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
advertisement

ഹൊകെയ്ഡോ സർവകലാശാല അസി. പ്രഫസര്‍ ഡോ. പി.കെ. ഹാഷിമിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫിസിക്സ് അധ്യാപകനായ ഡോ. കെ.പി. സുഹൈൽ, ഇന്റഗ്രേറ്റഡ് എം.എസ്‌സി. ബയോസയൻസ് വിദ്യാർഥിനി അനീന ഹക്കിം, എം.എസ്‌സി. കെമിസ്ട്രി വിദ്യാർഥിനി ആർദ്ര സുനിൽ എന്നിവരെയാണ് കാലിക്കറ്റ് സർവകലാശാലയിൽ നിന്നും തിരഞ്ഞെടുത്തത്.

നിഹാല നസ്റിൻ (എം.ഇ.എസ്. കല്ലടി കോളേജ്), ഷാദിയ അമ്പലത്ത് (മൗലാന കോളേജ് ഓഫ് ഫാർമസി പെരിന്തൽമണ്ണ), കെ. ഫിദ (ഫാറൂഖ് കോളേജ്), കെ. അഫ്ര (പി.എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി), ലഹൻ മണക്കടവൻ (എം.ഇ.എസ്. കെ.വി.എം. കോളേജ് വളാഞ്ചേരി) എന്നിവരാണ് സകുറയുടെ ഭാ​ഗമായി

advertisement

കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളജുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ.

ജപ്പാനിലെ ശാസ്ത്രസാങ്കേതിക വളർച്ച നേരിട്ടറിയുകയാണ് പരിപാടിയുടെ ലക്ഷ്യം. പ്രമുഖ ശാസ്ത്രജ്ഞന്മാരുടെ നേതൃത്വത്തിൽ പ്രഭാഷണങ്ങള്‍, ലബോറട്ടറി സന്ദര്‍ശനങ്ങള്‍, ഗവേഷണ പദ്ധതികളെ അടുത്തറിയല്‍, സാംസ്‌കാരിക ആശയ വിനിമയം എന്നിവയെല്ലാം ചേർന്ന് ഒരാഴ്ച നീളുന്ന പരിപാടിയാണ് സംഘടിപ്പിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Career/
SAKURA ജപ്പാനിലെ ശാസ്ത്രപരിപാടിയിലേക്ക് കേരളത്തിൽ നിന്ന് എട്ടു പേർ
Open in App
Home
Video
Impact Shorts
Web Stories