TRENDING:

എഞ്ചിനീയര്‍മാരില്‍ നിന്ന് സംരംഭകരിലേക്ക്; ഐഐടികള്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ട്അപ്പുകൾക്ക് കരുത്തേകുന്നതെങ്ങനെ?

Last Updated:

ഐഐടികളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ അതിശക്തമായ പിന്തുണ സ്റ്റാര്‍ട്ടപ്പുകളുടെ വിജയത്തില്‍ എടുത്തുപറയേണ്ട കാര്യമാണെന്ന് സംരംഭകത്വത്തില്‍ വിജയിച്ചവർ പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ഇന്ത്യയിലെ ഐഐടികളില്‍ നിന്ന് പഠിച്ച് ഇറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ വലിയൊരു മാറ്റം കാണാന്‍ കഴിയും. ഇവിടുത്തെ വിദ്യാര്‍ഥികളില്‍ മിക്കവരും സംരംഭകരായി മാറുന്നതാണത്. പുതിയ കമ്പനികള്‍ക്ക് തുടക്കം കുറിക്കുന്നു, കോടികണക്കിന് രൂപയുടെ ഫണ്ടിങ് ശേഖരിക്കുന്നു, ഇതൊക്കെയാണ് കാതലായ മാറ്റങ്ങൾ. അതേസമയം, ആഗോളതലത്തില്‍ ഐഐടികള്‍ തങ്ങളുടെ റാങ്കിങ്ങില്‍ വലിയ മുന്നേറ്റം നടത്തുകയും ചെയ്യുന്നുണ്ട്. 2024-ലെ ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ആദ്യ 150-ല്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഐഐടി ബോംബെ. ഇവിടെ നിന്നുള്ള പൂർവ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഗ്രോ, ടര്‍ട്ടില്‍മിന്റ് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുടക്കം കുറിച്ചത് ഉദാഹരമാണ്.
advertisement

ഇതിന് പുറമെ, 11 ഐഐടികളും 45 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഈ വര്‍ഷം വാര്‍ഷിക അന്താരാഷ്ട്ര സര്‍വകലാശാല റാങ്കിങ്ങില്‍ ഇടം നേടി. ആസ്‌ക് പ്രൈവറ്റ് വെല്‍ത്ത് ഹൂറണ്‍ ഇന്ത്യ ഫ്യൂച്ചര്‍ യൂണികോണ്‍ ഇന്‍ഡക്‌സ് 2023 പ്രകാരം ഇന്ത്യയില്‍ നിലവില്‍ 83 യൂണികോണുകളും 51 ഗസല്ലുകളും (മൂന്ന് വര്‍ഷത്തിനുള്ളില്‍ യൂണികോണ്‍ പദവികള്‍ നേടാന്‍ സാധ്യതയുള്ള കമ്പനികള്‍), 96 ചീറ്റകളും (അഞ്ച് വര്‍ഷത്തിനുള്ളില്‍ യൂണികോണ്‍ പദവി നേടാന്‍ സാധ്യതയുള്ള കമ്പനികള്‍) ഉണ്ട്. ഈ പട്ടികയില്‍ ഭാവിയില്‍ യൂണികോണ്‍ പദവി നേടാന്‍ സാധ്യതയുള്ള കമ്പനികളുടെ ഭൂരിഭാഗം സഹസ്ഥാപകരും ഐഐടി ബിരുദധാരികളാണ്.

advertisement

ഐഐടിയിലെ പഠനം അറിവും ആത്മവിശ്വാസവും തരുന്നതിനൊപ്പം നമുക്ക് പറന്നുയരുന്നതിനുള്ള ചിറകുകള്‍ കൂടിയാണ് നൽകുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സ്റ്റാര്‍ട്ടപ്പുകളില്‍ ഭൂരിഭാഗവും തുടങ്ങി കുറച്ച് കാലം കഴിയുമ്പോള്‍ വിജയിക്കാതെ വരാറുണ്ട്. എന്നാല്‍, ഐഐടികളില്‍ പഠിച്ചിറങ്ങുന്ന സംരംഭകരില്‍ തുടക്കത്തിലേയുള്ള പരാജയം കുറവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ, അവിടെ നിന്നുള്ള വിദ്യാര്‍ഥികളുടെ ശക്തമായ പിന്തുണയും ലഭിക്കുന്നു.

കേരളത്തിലെ എഞ്ചിനീയറിങ് കോളേജുകളിൽ ലാറ്ററൽ എൻട്രി വഴി ബി.ടെക്;  ഇപ്പോൾ അപേക്ഷിക്കാം

ഐഐടികളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ അതിശക്തമായ പിന്തുണ സ്റ്റാര്‍ട്ടപ്പുകളുടെ വിജയത്തില്‍ എടുത്തുപറയേണ്ട കാര്യമാണെന്ന് സംരംഭകത്വത്തില്‍ വിജയിച്ചവർ പറയുന്നു. റിക്രൂട്ടിങ് മുതല്‍ ഫണ്ട് കണ്ടെത്തുന്നതു വരെയുള്ള കാര്യങ്ങളില്‍ പൂർവ വിദ്യാർത്ഥികൾ സഹായിക്കാറുണ്ട്. നേരിട്ട് ബന്ധമില്ലെങ്കില്‍ കൂടിയും അവരുടെ അകമഴിഞ്ഞ പിന്തുണ നല്‍കുന്ന പിന്‍ബലം ചെറുതല്ലെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.

advertisement

സംരംഭകരില്‍ അടിത്തറപാകുവാന്‍ ഐഐടികള്‍ സഹായിക്കുന്നുണ്ടെന്ന് ഒരു മുന്‍ വൈസ് ചാന്‍സലര്‍ പറയുന്നു. ഇന്നൊവേഷന്‍, പ്രതിരോധം, അചഞ്ചലമായ നിശ്ചയദാര്‍ഢ്യം എന്നിവ അടങ്ങിയ സംസ്‌കാരം അവര്‍ വളര്‍ത്തിയെടുക്കുന്നുവെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. JEE പോലുള്ള എന്‍ട്രന്‍സ് പരീക്ഷകള്‍ സ്ഥിരോത്സാഹം, നേടിയെടുക്കാനുള്ള ആഗ്രഹം എന്നിവ വളർത്തിയെടുക്കുന്നതിൽ സ്ഥായിയായ പങ്കുവഹിക്കുന്നുണ്ട്.

നിരവധി ഐഐടികള്‍ തങ്ങളുടേതായ സംരംഭകത്വ സെല്ലുകള്‍ക്കും ഇന്‍ക്യൂബേഷന്‍ സെന്ററുകള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. അവ വളര്‍ന്നു വരുന്ന സംരംഭകര്‍ക്ക് മൂല്യമേറിയ പ്ലാറ്റ്‌ഫോമായി പ്രവര്‍ത്തിക്കുന്നു. അവ മെന്ററിങ്, മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധയൂന്നുന്നു. അതേസമയം, ഐഐടിയില്‍ നിന്ന് പഠിച്ചിറങ്ങിയത് കൊണ്ട് മാത്രം വിജയിക്കണമെന്നില്ല. തങ്ങളുടെ സംരംഭം വിജയിക്കണമെങ്കില്‍ വ്യത്യസ്ത തലത്തിലുള്ള പ്രതിബദ്ധതയും അഭിരുചിയുമെല്ലാം നേടിയെടുക്കേണ്ടതുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Career/
എഞ്ചിനീയര്‍മാരില്‍ നിന്ന് സംരംഭകരിലേക്ക്; ഐഐടികള്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ട്അപ്പുകൾക്ക് കരുത്തേകുന്നതെങ്ങനെ?
Open in App
Home
Video
Impact Shorts
Web Stories