TRENDING:

പൈലറ്റ് റിക്രൂട്ടിംഗിനായി ലോകത്തെ ഏഴ് നഗരങ്ങളില്‍ ഇത്തിഹാദ് എയര്‍വേസ്‌ റോഡ്‌ഷോ

Last Updated:

നികുതി രഹിത ശമ്പളവും താമസ സൗകര്യവും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിർദ്ദിഷ്ട യോഗ്യതയുള്ളവരിൽ നിന്നും പൈലറ്റാകാനുള്ള അപേക്ഷകൾ ക്ഷണിച്ച് ഇത്തിഹാദ് എയർവെയ്സ്. നികുതി രഹിത ശമ്പളവും താമസ സൗകര്യവും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ കമ്പനിയിലേക്ക് നൂറിലധികം പൈലറ്റുമാരുടെ ഒഴിവുകളുണ്ടെന്നാണ് റിപ്പോർട്ട്.
advertisement

അന്താരാഷ്ട്ര റിക്രൂട്ട്മെന്റിന്റെ ഭാഗമായി ജൂൺ 29 മുതൽ ജൂലൈ 13 വരെ ബൾഗേറിയ, അൽബേനിയ, റൊമാനിയ, ഹംഗറി, പോളണ്ട്, ലിത്വാനിയ എന്നിവിടങ്ങളിലെ ഏഴോളം നഗരങ്ങളിൽ കമ്പനി റോഡ് ഷോ നടത്തും. എയർബസ് A320, A350, A380, ബോയിങ് 777, ബോയിങ് 787, ബോയിങ് 777 ഫ്രൈറ്റെർസ് തുടങ്ങിയ വിമാനങ്ങളിൽ പ്രവർത്തി പരിചയമുള്ള ഏത് റാങ്കിലുള്ളവർക്കും അപേക്ഷകൾ സമർപ്പിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കരിയറിൽ മികച്ച അവസരങ്ങൾക്കൊപ്പം താമസിക്കാൻ എല്ലാ സൗകര്യങ്ങളുമുള്ള വീടും ഒപ്പം മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കുമെന്ന് കമ്പനി പറയുന്നു. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തോ റോഡ് ഷോയിൽ പങ്കെടുത്തോ റിക്രൂട്ട്മെന്റ് നടപടികളുടെ ഭാഗമാകാം. നിലവിൽ കമ്പനി പറഞ്ഞിട്ടുള്ള യോഗ്യതകൾ ഇല്ലാത്തവരും എന്നാൽ ഭാവിയിൽ ഇത്തിഹാദിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്കും റോഡ് ഷോയിൽ പങ്കെടുക്കാം.

advertisement

2030 ആകുമ്പോഴേക്കും 2022 ൽ ഉണ്ടായിരുന്നതിന്റെ ഇരട്ടി സർവീസുകൾ കമ്പനിക്ക് ഉണ്ടാകുമെന്നും ഒരു പൈലറ്റായി നല്ലൊരു കരിയർ മുന്നോട്ട് കൊണ്ട് പോകാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന ഏറ്റവും മികച്ച എയർലൈനായി ഇത്തിഹാദ് മാറുമെന്നും കമ്പനി അധികൃതർ പറഞ്ഞു. ഓസ്ട്രേലിയ, ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഇത്തിഹാദിന്റെ എഴുപതിലധികം കേന്ദ്രങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 142 പൈലറ്റുമാർ ജോലി ചെയ്യുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Career/
പൈലറ്റ് റിക്രൂട്ടിംഗിനായി ലോകത്തെ ഏഴ് നഗരങ്ങളില്‍ ഇത്തിഹാദ് എയര്‍വേസ്‌ റോഡ്‌ഷോ
Open in App
Home
Video
Impact Shorts
Web Stories