തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഐസർ ഉൾപ്പെടെയുള്ള രാജ്യാന്തര നിലവാരമുള്ള സ്ഥാപനങ്ങളിൽ സമ്മർ ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്. ആകെയുള്ള സ്കോളര്‍ഷിപ്പുകളിൽ 50% പെൺകുട്ടികൾക്കും 10% SC/ST വിഭാഗത്തിനും ആയി സംവരണം ചെയ്തിട്ടുണ്ട്.
ആർക്കൊക്കെ അപേക്ഷിക്കാം
പ്ലസ് ടുവിന് 90% മാർക്കെങ്കിലും നേടി ഒന്നാം വർഷ ശാസ്ത്ര ബിരുദത്തിന് ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനവസരം. പട്ടികജാതി/വർഗ്ഗ വിഭാഗങ്ങൾക്ക് 80% മാർക്കു മതി. വരുമാന പരിധി നിഷ്ക്കർഷിച്ചിട്ടില്ലാത്തതിനാൽ, നിർദ്ദിഷ്ടയോഗ്യതയുള്ള ആർക്കും അപേക്ഷിക്കാവുന്നതാണ്.
സ്കോളർഷിപ്പ് ആനുകൂല്യം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക്, ആദ്യ വർഷം 12,000 /- രൂപയും രണ്ടാം വർഷം 18,000 /- രൂപയും മൂന്നാം വർഷം 24,000 /- രൂപയും സ്കോളർഷിപ്പായി ലഭിക്കും. പ്രസ്തുത വിദ്യാർത്ഥികൾ 75% മാർക്കോടെ ബിരുദം പൂർത്തിയാക്കി ബിരുദാനന്തരബിരുദത്തിനു ചേർന്നാൽ മറ്റു മാനദണ്ഡങ്ങളൊന്നുമില്ലാതെ തന്നെ ആദ്യ വർഷം 40,000 /- രൂപയും രണ്ടാം വർഷം 60,000 /- രൂപയും ലഭിക്കുന്നതാണ്.
advertisement
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
https://kscste.kerala.gov.in/prathibha-scholarship-programme/
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)