ഏപ്രിൽ 7 മുതൽ 11വരെ 5 ദിവസത്തേക്കാണ് പരിശീലന പരിപാടി.
ക്ലാസ്സുകൾ ഓഫ് ലൈനായിരിക്കും. ഇന്നോവേഷനും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ താത്പര്യമുള്ള അധ്യാപകരുടെ പരിശീലനാർത്ഥമാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്നൊവേഷൻ അംബാസഡർമാർ, ഇൻസ്റ്റിറ്റ്യൂഷന്റെ ഇന്നൊവേഷൻ കൗൺസിലുകൾ (IICs), IEDCs, E-Cells, സംരഭകത്വ ക്ലബ്ബുകൾ നയിക്കുന്ന അധ്യാപകർ, ഇൻക്യുബേഷൻ മാനേജർമാർ,
ഉൽപ്പന്ന ഡിസൈൻ, ബിസിനസ് സ്ട്രാറ്റജി, ടെക്നോളജി ഡെവലപ്മെന്റ്, intellectual property (IP), ടെക്നോളജി ട്രാൻസ്ഫർ തുടങ്ങിയ ഇന്നൊവേഷൻ- മേഖലകളിൽ വൈദഗ്ധ്യമുള്ളവർ തുടങ്ങിയവരെയാണ് ഈ പരിശീലന പരിപാടി ലക്ഷ്യം വയ്ക്കുന്നത്.
advertisement
ഹാക്കത്തോണുകൾ, സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ, സംരംഭക പദ്ധതികൾ തുടങ്ങിയ മത്സരങ്ങളിൽ വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകിയിട്ടുള്ള അദ്ധ്യാപകർക്ക് മുൻഗണന നല്കും. പങ്കെടുക്കുന്നവർക്ക് MIC-യുടെ നിർദ്ദേശപ്രകാരമുള്ള യാത്രാബത്ത നല്കുന്നതായിരിക്കും. പങ്കാളിത്ത സർട്ടിഫിക്കറ്റും FDP പൂർത്തിയാക്കിയതിനുള്ള സർട്ടിഫിക്കറ്റും MIC & AICTE-യുടെ നിർദ്ദേശങ്ങൾ അനുസരിച്ച് നൽകും. വനിതാ ഫാക്കൽറ്റികൾക്ക് താമസത്തിനായി യൂണിവേഴ്സിറ്റി കാമ്പസിനുള്ളിലെ വനിതാ ഹോസ്റ്റലിലെ പരിമിതമായ മുറികൾ ലഭ്യമാക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 🔗 (https://duk.ac.in/iic/fdp/](https://duk.ac.in/iic/fdp/) സന്ദർശിക്കുക.
FDP യിലേക്കുള്ള രജിസ്ട്രേഷൻ 2 ഏപ്രിൽ 2025 ന് അവസാനിക്കും.
ഇന്നൊവേഷനും സംരംഭകത്വവും വളർത്താനും അനുബന്ധ പരിപാടികൾ ആസൂത്രണം ചെയ്യാനും ഈ പരിശീലനം ഒരു മികച്ച അവസരമായിരിക്കും.