തുടർന്ന് കോവിഡ് മഹാമാരി മൂലം ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിച്ചിരുന്നെങ്കിലും അത് താൽക്കാലികമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ബൻസാലിന്റെ സംരംഭത്തിന് കീഴിൽ ജോലി ചെയ്യുന്നവർ ഓഫീസിൽ വന്നു തന്നെ ജോലി ചെയ്യണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ പേരിൽ പല ടീമംഗങ്ങൾക്കും തന്നോട് ദേഷ്യമുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഓരോ ആഴ്ചയും താൻ ഓഫീസിൽ ചെലവഴിക്കുന്ന സമയം ചൂണ്ടിക്കാണിച്ച ബൻസാൽ, സഹപ്രവർത്തകർ താൻ ചെയ്യുന്നത്ര ജോലി മണിക്കൂറിൽ ചെയ്യണമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും എന്നാൽ അവർ ഓഫീസിൽ വന്നു തന്നെ ജോലി ചെയ്യണമെന്നും വ്യക്തമാക്കി.
advertisement
" ജോലി സ്ഥലത്ത് വന്ന് തന്നെ ജോലി ചെയ്യണമെന്ന് വളരെ വ്യക്തമായി തന്നെ പറഞ്ഞിരുന്നു. വർക്ക് ഫ്രം ഹോം എൻ്റെ മനസ്സിൽ ഒരു താൽക്കാലിക രീതി മാത്രമായിരുന്നു. അത് ഒരിക്കലും സ്ഥിരമായിരിക്കില്ല. നിലവിൽ ഞങ്ങൾ ഓഫീസിൽ നിന്നാണ് എല്ലാ ജോലികളും ചെയ്യുന്നത്. സീറോ വർക്ക് ഫ്രം ഹോം,” എന്നും അദ്ദേഹം വിശദീകരിച്ചു. "ചിലപ്പോൾ ആളുകൾക്ക് എന്നോട് ദേഷ്യം ഉണ്ടായേക്കാം. ഒന്നാമത്തെ കാര്യം വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയില്ല. പിന്നെ വാരാന്ത്യങ്ങളിലും ജോലി ഉണ്ട്. ഞാൻ ആഴ്ചയിൽ 80 മുതൽ 100 മണിക്കൂർ വരെയാണ് കമ്പനിക്കായി ചെലവഴിക്കുന്നത്," ബൻസാൽ പറഞ്ഞു.