TRENDING:

വനിതകൾക്ക് സൗജന്യ അമേരിക്കൻ നികുതി പരിശീലനവുമായി അസാപ് കേരള

Last Updated:

സംസ്ഥാന വനിതാ ശിശു വികസന വകുപ്പുമായി ചേർന്നാണ് അസാപ് പരിശീലനം നല്‍‌കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സ്ഥിരം ജോലിയിൽ നിന്ന് ഇടവേള എടുത്തവരോ, ബിരുദ പഠനത്തിനും ശേഷം ജോലി ലഭിക്കാത്തവരോ ആയ വനിതകൾക്ക് യുഎസ് നികുതി രംഗത്ത് പുതിയ കരിയർ കണ്ടെത്താൻ സഹായിക്കുന്ന എൻറോൾഡ് ഏജന്റ് (ഇ.എ) സൗജന്യ പരിശീലനമാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പുമായി ചേർന്ന് അസാപ് കേരള നൽകുന്നത്.
advertisement

24നും 33നുമിടയിൽ പ്രായമുള്ള വനിതകൾക്കാണീ സൗജന്യ പരിശീലനം.അസാപ് കേരളയുടെ വെബ്സൈറ്റായ asapkerala.gov.in വഴി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് ഓൺലൈൻ വഴി നടത്തുന്ന ടെസ്റ്റിൽ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന 90 പേർക്ക് രണ്ടാഴ്‌ചത്തെ ബ്രിഡ്ജ് കോഴ്സ് സംഘടിപ്പിക്കും. തുടർന്ന് നടത്തുന്ന ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന 30 വനിതകൾക്കാണ് ഈ പദ്ധതിയുടെ ഭാഗമായി സൗജന്യ എൻറോൾഡ് ഏജന്റ് കോഴ്സിന് പ്രവേശനം ലഭിക്കുക.

ബിരുദധാരിയാണോ? ഐഡിബിഐ ബാങ്കില്‍ ജൂനിയര്‍ അസിസ്റ്റന്റ് മാനേജരാകാം; 600 ഒഴിവ്

advertisement

കേരളത്തിൽ അത്ര പരിചിതമില്ലാത്തതും എന്നാൽ ഏറെ ജോലി സാധ്യതയുള്ളതുമായ ഈ കോഴ്സ് കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് അസാപ് കേരളയാണ്. ഇന്ത്യയിൽ ഇ.എ യോഗ്യതയോടെ ജോലി ചെയ്യുന്നവർക്ക് തുടക്കത്തിൽ തന്നെ 4.5 ലക്ഷം മുതൽ വാർഷിക ശമ്പളം ലഭിക്കുന്നുണ്ട്. ജോലി കണ്ടെത്തുന്നതിനു പുറമെ സ്വന്തമായി സംരംഭങ്ങൾ തുടങ്ങാനും ഇഎ യോഗ്യത അവസരമൊരുക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Career/
വനിതകൾക്ക് സൗജന്യ അമേരിക്കൻ നികുതി പരിശീലനവുമായി അസാപ് കേരള
Open in App
Home
Video
Impact Shorts
Web Stories