എന്താണ് രമാകാന്തിന്റെ വിജയത്തിന് ഇരട്ടി മധുരം എന്നല്ലേ? രമാകാന്തിന്റെ ശരീരത്തിന്റെ ഇടതുഭാഗം പൂര്‍ണ്ണമായി തളര്‍ന്ന നിലയിലാണ്. ജനിക്കുമ്പോഴേ അങ്ങനെ തന്നെയായിരുന്നു. മൊറേന ജില്ലയിലെ ജൗറ നഗരത്തിലാണ് രമാകാന്ത് ജനിച്ചത്.
നവോദയ സ്‌കൂളിലായിരുന്നു പഠനം. പ്ലസ്ടുവിന് ശേഷം രമാകാന്ത് ബിരുദത്തിന് ചേര്‍ന്നു. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ആയിരുന്നു ഇദ്ദേഹം ബിടെക് ബിരുദം നേടിയത്. അക്കാലത്ത് തന്നെയാണ് സര്‍ക്കാര്‍ ജോലിയ്ക്കായി പരീശീലനം ആരംഭിച്ചതും. രമാകാന്തിന്റെ കഠിനാധ്വാനം വെറുതെയായില്ല. മധ്യപ്രദേശ് പിഎസ്‌സി പരീക്ഷയില്‍ രണ്ട് തവണയാണ് അദ്ദേഹത്തിന് ഉന്നത വിജയം നേടാന്‍ സാധിച്ചത്.
advertisement
Also read-സൊമാറ്റോ ഡെലിവറി എക്‌സിക്യൂട്ടീവിന് ന്യൂ ഇന്ത്യ അഷ്വറന്‍സ് പരീക്ഷയില്‍ വിജയം
പട്വാരി പരീക്ഷയില്‍ വിജയം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ പരീക്ഷയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണം ഉയര്‍ന്നതോടെ ഈ റാങ്ക് പട്ടിക സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇപ്പോള്‍ നേടിയ വിജയത്തില്‍ രമാകാന്ത് സന്തുഷ്ടനാണ്.
” ജനിച്ചപ്പോള്‍ തന്നെ പോളിയോ എന്റെ ശരീരത്തിന് വെല്ലുവിളിയായിരുന്നു. 12 വയസ്സുവരെ ഒരു വാക്ക് പോലും എനിക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. നിരവധി ചികിത്സകൾക്ക് ശേഷമാണ് സംസാരിക്കാനായത്. പിന്നീട് ആത്മവിശ്വാസത്തോടെ ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. പുസ്തകങ്ങളുമായി സൗഹൃദത്തിലായി. എല്ലാ പരീക്ഷയിലും മികച്ച വിജയം നേടാന്‍ കഴിഞ്ഞു,’ രമാകാന്ത് പറഞ്ഞു.
അതേസമയം 2017 മുതല്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി താന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2017, 2018, 2019 എന്നീ വർഷങ്ങളിലെഴുതിയ പിഎസ്‌സി പരീക്ഷയില്‍ വിജയം നേടുകയും അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് രമാകാന്ത്. ഇപ്പോൾ 2023ലെ പിഎസ്‌സിയുടെ അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് യുവാവ്. ആഗസ്റ്റ് 9നാണ് അഭിമുഖം.