ഉന്നത വിദ്യാഭ്യാസ കമ്മിഷന്റെ ശുപാർശയനുസരിച്ചാണ് സംസ്ഥാനത്തെ നിലവിലെ ബിരുദ വിദ്യാഭ്യാസ രീതി പൊളിച്ച് നാലുവർഷ ബിരുദം അവതരിപ്പിച്ചത്. എന്നാൽ പ്രവർത്തനങ്ങൾ കാര്യമായ വേഗത്തിൽ മുന്നോട്ട് പോകാത്തതിനെ തുടർന്ന് അദ്ധ്യാപകരുടെ ഇടപെടലിൽ മാറ്റം വരണമെന്ന തീരുമാനത്തിലേക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് എത്തി. അദ്ധ്യാപകരുടെ പ്രവർത്തനങ്ങൾ ആശയപരമായും പ്രായോഗികമായും പുതിയ രീതിക്കനുസരിച്ച് പരിഷ്കരിക്കേണ്ടതായിട്ടുണ്ട്. ഇതിനുവേണ്ടിയാണ് പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്.
ക്ളാസ് മുറികളിൽ കുട്ടികളോടുള്ള ഇടപെടൽ, പരീക്ഷ- മൂല്യനിർണയ സംവിധാനത്തിന്റെ പ്രവർത്തനം എന്നിവയിലായിരിക്കും അദ്ധ്യാപകർക്ക് പരിശീലനം നൽകുക. ആധുനിക സാങ്കേതിക വിദ്യഉപയോഗിച്ചുള്ള മൂല്യനിർണയമടക്കം പരിശീലനത്തിന്റെ ഭാഗമാകും. ഇതിനാവശ്യമായ കൈപ്പുസ്തകം ഉന്നത വിദ്യാഭ്യാസ കൌൺസിൽ തയാറാക്കും. 2025 ഫെബ്രുവരി 28നകം പരിശീലനം പൂർത്തിയാക്കാനാണ് തീരുമാനം.
advertisement