ബാര്‍ഡ് കൗമാരക്കാര്‍ക്ക് വളരെയധികം പ്രയോജനപ്പെടുമെന്ന് ഗൂഗിള്‍ പറയുന്നു. കുട്ടികൾക്ക് പ്രചോദനം നൽകാനും പുതിയ ഹോബികൾ കണ്ടെത്താനും ഈ സേവനം സഹായിക്കും. കൂടാതെ എഴുത്ത്, ഉപരിപഠനത്തിന് വേണ്ട സര്‍വകലാശാലകളെപ്പറ്റിയുള്ള വിവരങ്ങള്‍, പുതിയ കായികയിനങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ എന്നിവയും ഇതിലൂടെ അറിയാനാകും.
കുട്ടികള്‍ക്ക് അവരുടെ സ്‌കൂള്‍ പ്രോജക്ടുകള്‍ ചെയ്യാനും ഈ സംവിധാനം ഉപയോഗപ്പെടുത്താനാകും. കൂടാതെ കണക്ക് പഠിക്കാനും അവരെ ബാര്‍ഡ് സഹായിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം.
Also read-വാട്സ്ആപ്പ് വോയിസ് ചാറ്റ് ഫീച്ചർ ആൻഡ്രോയിഡിലും ഐഒഎസിലും; ഉപയോഗിക്കേണ്ടത് എങ്ങനെ?
advertisement
”എളുപ്പത്തില്‍ കണക്ക് പഠിക്കാനുള്ള രീതികളും ബാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്,” ഗൂഗിള്‍ പറയുന്നു.
” കുട്ടികള്‍ക്ക് ഗണിതശാസ്ത്ര ചോദ്യങ്ങൾ ഫോട്ടോയെടുത്ത് ബാര്‍ഡില്‍ അപ്‌ലോഡ് ചെയ്യാം. ബാര്‍ഡ് അതിന്റെ ഉത്തരം മാത്രമല്ല തരുന്നത്. ആ ഉത്തരത്തിലേക്ക് എത്തിയ വഴികളും കൂടുതല്‍ വിശദീകരണവും നല്‍കും,” ഗൂഗിള്‍ അറിയിച്ചു.
ഡേറ്റയുടെ ചിത്രീകരണത്തിനുള്ള സൗകര്യവും ബാര്‍ഡിലൂടെ കുട്ടികള്‍ക്ക് ലഭിക്കും. നല്‍കുന്ന ഡേറ്റയെ പട്ടികകള്‍, ചാര്‍ട്ടുകള്‍ എന്നിവയാക്കാനും കുട്ടികളെ സഹായിക്കും.
ഇംഗ്ലീഷിലായിരിക്കും ഈ ഫീച്ചേഴ്‌സ് എല്ലാം ലഭ്യമാകുകയെന്നും ഗൂഗിള്‍ അറിയിച്ചു. കൂടാതെ കുട്ടികള്‍ക്കായി കൂടുതല്‍ ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്തുന്നതിനെപ്പറ്റി ആലോചിച്ച് വരികയാണെന്നും കമ്പനി അറിയിച്ചു.
സുരക്ഷിതം
കൗമാരക്കാര്‍ക്ക് ആവശ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും ബാർഡിൽ പാലിച്ചിട്ടുണ്ടെന്ന് ഗൂഗിള്‍ അറിയിച്ചു. ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ പാടില്ലാത്ത വിവരങ്ങളെപ്പറ്റി ബാര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നിയമവിരുദ്ധമായ കണ്ടന്റുകളൊന്നും അവര്‍ക്ക് ലഭ്യമാകില്ല. ഡബിള്‍ ചെക്ക് ഫീച്ചര്‍ ഉപയോഗിച്ചായിരിക്കും ഉപയോക്താക്കള്‍ക്ക് ആവശ്യമായ വസ്തുതാധിഷ്ടിതമായ വിവരങ്ങള്‍ ബാര്‍ഡ് തെരയുക.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എങ്ങനെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാമെന്ന കാര്യത്തില്‍ കുട്ടികള്‍ക്ക് അവബോധം നല്‍കുന്ന സംവിധാനവും ഗൂഗിള്‍ ബാര്‍ഡില്‍ ഒരുക്കിയിട്ടുണ്ട്.