2021-ല്‍ ആമസോണില്‍ ജോലി ചെയ്തിരുന്ന കാലത്താണ് ഗൂഗിള്‍ റിക്രൂട്ടര്‍ സാഹിലിനെ സമീപിക്കുന്നത്. എവിടെയാണെങ്കിലും പുതിയൊരു ജോലി ലഭിക്കുകയെന്നത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് അദ്ദേഹം പറയുന്നു. ഒന്നിലധികം കമ്പനികളില്‍ നിന്ന് ഇതിനോടകം തിരസ്‌കരിക്കപ്പെട്ടുവെങ്കിലും വീണ്ടും ഗൂഗിളില്‍ ജോലിക്ക് ശ്രമിച്ചു നോക്കാമെന്ന് സാഹില്‍ തീരുമാനിച്ചു.
''ഇതിനോടകം തന്നെ നൂറിലധികം ഇന്റര്‍വ്യൂകളില്‍ പങ്കെടുത്ത് പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തശേഷം അവയുടെ ഫലം അറിയാന്‍ വേണ്ടി കാത്തിരിക്കുന്നത് ഞാന്‍ നിര്‍ത്തിയിരുന്നു,''ബിസിനസ് ഇന്‍സൈഡര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സാഹില്‍ പറഞ്ഞു. മൂന്നാമത്തെ ശ്രമത്തില്‍ ഗൂഗിളില്‍ ജോലി ലഭിക്കാനുള്ള പ്രധാന കാരണം ആമസോണിലെ തന്റെ ജോലി ഉപേക്ഷിക്കാത്തത് മൂലമാണെന്ന് സാഹില്‍ പറഞ്ഞു.
advertisement
Also read-മികവുറ്റ ശാസ്ത്രപഠനമാണോ നിങ്ങളുടെ ലക്ഷ്യം; നൈസറിലും സിഇബിസിയിലും ചേരാൻ 'NEST' പരീക്ഷ
''ആമസോണിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജോലി ചെയ്യുന്നത് ഞാന്‍ വളരെയധികം ആസ്വദിച്ചിരുന്നു. അവിടെ തുടരുന്നതില്‍ എനിക്ക് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല,'' സാഹില്‍ പറഞ്ഞു. കോഡിങ്ങില്‍ താന്‍ നേടിയ പരിചയസമ്പത്തും ഗൂഗിളില്‍ ജോലി ലഭിക്കാന്‍ മറ്റൊരു കാരണമായിരുന്നുവെന്നും സാഹില്‍ കൂട്ടിച്ചേര്‍ത്തു. ആദ്യമായി ജോലിക്ക് കയറിയപ്പോല്‍ കോഡിംഗ് വളരെ സമ്മര്‍ദമേറിയ കാര്യമായിരുന്നു. എന്നാല്‍, ഇപ്പോള്‍ കോഡിംഗ് എന്നത് വെല്ലുവിളിയേ അല്ല, സാഹില്‍ പറഞ്ഞു.
ഐടി മേഖലയില്‍ പൊതുവെ കണ്ടുവരുന്ന പ്രവണത താനും സ്വീകരിക്കുകയായിരുന്നുവെന്ന് സാഹില്‍ പറഞ്ഞു. പ്രധാന ഏതിരാളികളുടെ അഭിമുഖങ്ങളില്‍ പങ്കെടുക്കുകയെന്നതായിരുന്നു അത്. മെറ്റ, ഊബര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ അഭിമുഖങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.