ദൂരെയുള്ള സ്‌കൂളുകളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം 5നും 10നും ഇടയ്ക്കുള്ള ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഗതാഗത സംവിധാനങ്ങൾ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച മുതല്‍ ‘ഛാത്ര പരിവാഹന്‍ സുരക്ഷാ യോജന’ പ്രാബല്യത്തിലാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രാവിലെ 7 മുതല്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കും. തിരികെ വിദ്യാര്‍ത്ഥികളെ വീട്ടിലെത്തിക്കുകയും ചെയ്യും. കര്‍ണാലില്‍ ഈ പദ്ധതി വിജയകരമായി നടത്തിയിരുന്നു. തുടര്‍ന്നാണ് സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
advertisement
സൗജന്യ യാത്രയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. പദ്ധതി ചെലവുകള്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് വഹിക്കും. ഹരിയാനയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണുന്നതിനായാണ് ‘ജന്‍ സംവദ്’ പരിപാടി സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ട് വെച്ചതെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു. ” കഴിഞ്ഞ 9 വര്‍ഷത്തിനിടെ ഇത്തരം സര്‍ക്കാര്‍ പദ്ധതികളിലൂടെ ഒരു കോടിയിലധികം വരുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞു. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തി അവര്‍ക്ക് സാമ്പത്തിക ഭദ്രത നേടിക്കൊടുക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും,” ഖട്ടര്‍ പറഞ്ഞു.