പ്രിൻസിപ്പൽ സെക്രട്ടറി ഭവാനി സിംഗ് ദേത്തയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ യോഗത്തിൽ ആണ് തീരുമാനം. ബന്ധപ്പെട്ടവരിൽ നിന്ന് ലഭിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്നും കോട്ട ജില്ലാ കലക്ടർ പറഞ്ഞു. സംസ്ഥാനതല സമിതി റിപ്പോർട്ട് തയ്യാറാക്കി സംസ്ഥാന സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നീറ്റ്, ജെഇഇ തുടങ്ങിയ പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ തുടർച്ചയായി ജീവനൊടുക്കുന്ന സാഹചര്യത്തെ മുൻനിർത്തി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ആണ് ഈ ഉന്നതതല കമ്മിറ്റിക്ക് രൂപം നൽകിയത്.
advertisement
എന്നാൽ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഈടാക്കുന്ന ഫീസ് കുറയ്ക്കുന്നത് സംബന്ധിച്ച വിഷയത്തിൽ സർക്കാറിന് നേരിട്ട് ഇടപെടാനാകില്ലെന്നും കളക്ടർ പറഞ്ഞു. എങ്കിലും നഗരത്തിലുടനീളമുള്ള എല്ലാ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും സംസ്ഥാനതല സംഘം ആരോഗ്യ സർവേ നടത്തുന്നുണ്ട്. ഏകദേശം 80 ശതമാനം വിദ്യാർത്ഥികളും ആരോഗ്യ ഫോം പൂരിപ്പിച്ചു നൽകിയതിന്റെ അടിസ്ഥാനത്തിൽ സംശയാസ്പദമായി ഈ പ്രവണതകളുള്ള വിദ്യാർത്ഥികളെ കണ്ടെത്തി കൗണ്‍സിലിങ്ങിന് അയയ്ക്കുമെന്നും കലക്ടര്‍ അറിയിച്ചു.
കൂടാതെ ഇത്തരം വിദ്യാർത്ഥികളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും അവരുടെ രക്ഷിതാക്കളുടെ പിന്തുണയും ഇതോടൊപ്പം അഭ്യർത്ഥിക്കുന്നുവെന്നും കളക്ടർ കൂട്ടിച്ചേർത്തു. രണ്ടാംഘട്ട കൗൺസിലിങ്ങിൽ വിദ്യാർഥികൾ കോച്ചിംഗ് സെന്ററിൽ തുടർന്നുള്ള പഠനത്തിന് അയോഗ്യരാണെന്ന് കണ്ടെത്തിയാൽ അവരെ രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്ക് അയക്കാനും തീരുമാനമെടുത്തിട്ടുണ്ട്. നിലവിൽ രണ്ട് മാസത്തേക്ക് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ റഗുലർ ടെസ്റ്റുകൾ നിർത്തിവെച്ചിരിക്കുകയാണ്.
വിദ്യാർത്ഥികളുടെ മൂല്യനിർണയത്തിന് ടെസ്റ്റുകൾ ആവശ്യമാണെന്ന് രക്ഷിതാക്കൾ ശുപാർശ ചെയ്തിട്ടുള്ളതിനാൽ അത് പുനരാരംഭിക്കുന്നതിന് മുമ്പ് ടെസ്റ്റ് സിസ്റ്റം പുനർനിർമ്മിക്കുന്നതും അധികാരികളുടെ പരിഗണനയിൽ ഉണ്ട്. 2016- ൽ കോട്ട ജില്ലാ കളക്ടറായി സേവനമനുഷ്ഠിക്കുകയും വിദ്യാർത്ഥി ആത്മഹത്യകൾ തടയുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്ത ആളാണ് സെയിൽ ടാക്സ് കമ്മീഷണർ രവി സുർപൂർ. ഇദ്ദേഹവും ദേശീയ ആരോഗ്യ ദൗത്യം മാനേജിംഗ് ഡയറക്ടർ ജിതേന്ദ്ര കുമാർ സോണി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ഉന്നതതല സമിതി അംഗങ്ങൾ മാധ്യമങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)