ഓൺലൈൻ അപേക്ഷ നൽകിയ ശേഷം നിശ്ചിത തീയതിയിൽ ഓരോ ഐ ടി ഐ യുടേയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, അഡ്മിഷൻ തീയതി എന്നിവ പരിശോധിച്ച് വിവിധ ഐ ടി ഐകളിലേയ്ക്കുള്ള പ്രവേശന സാധ്യത വിലയിരുത്താവുന്നതാണ്. റാങ്ക് ലിസ്റ്റുകൾ, അതാത് ഐ.ടി.ഐ.കളിലും പ്രസിദ്ധീകരിക്കുന്നതാണ്.
പ്രവേശന നടപടിക്രമം
അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുള്ള വിവരങ്ങൾ എസ് എം എസ് മുഖേനയും ലഭിക്കുന്നതിനാൽ, ഉപയോഗയോഗ്യമായ മൊബൈൽ ഫോൺ കൈവശമുണ്ടായിരിക്കണം. സംസ്ഥാനം മുഴുവൻ ഒരേ സമയത്ത് അഡ്മിഷൻ നടക്കുന്നതിനാൽ മുൻഗണന അനുസരിച്ചുള്ള സ്ഥാപനങ്ങൾ, അപേക്ഷകർക്ക് സ്വയം തെരെഞ്ഞെടുക്കാവുന്നതാണ്.
advertisement
ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുന്നതോടൊപ്പം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും അപേക്ഷാ ഫീസ് അടയ്ക്കുകയും വേണം.അപേക്ഷകർ, യോഗ്യതാ നിബന്ധനകളും കോഴ്സുകളും
അവ നടത്തുന്ന സ്ഥാപനങ്ങളും ശ്രദ്ധാപൂർവ്വം വായിച്ച് മനസ്സിലാക്കിയിട്ടു വേണം, അപേക്ഷിക്കാൻ.അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
https://itiadmissions.kerala.gov.in/splash.php
ഹെൽപ്പ്‌ലൈൻ നമ്പർ
0471-2550722
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)