ആർക്കൊക്കെ അപേക്ഷിക്കാം
മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലിഷ് എന്നിവയ്ക്ക് 45% എങ്കിലും മൊത്തം മാർക്കോടെ പ്ലസ്ടു തത്തുല്യയോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. എന്നാൽ പട്ടികജാതി/വർഗ്ഗ വിഭാഗക്കാർക്കു 40% മാർക്കു മതി. ഇലക്ട്രിക്കൽ /ഇലക്ട്രോണിക്സ് / മെക്കാനിക്കൽ / ഓട്ടോമൊബൈൽ ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാം. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോം, നിർദ്ദിഷ്ട രേഖകൾ സഹിതം സ്ഥാപനത്തിലെത്തിക്കണം.
അപേക്ഷ ഫീസ്
അപേക്ഷയോടൊപ്പം റജിസ്ട്രേഷൻ ഫീ PAWAN HANS LIMITED എന്ന പേരിൽ മുംബൈയിൽ മാറാവുന്ന 5000/- രൂപയുടെ ഡ്രാഫ്റ്റും അയയ്ക്കണം. ഈ തുക ട്യൂഷൻ ഫീയിൽ വകവയ്ക്കും. പ്രവേശനം കിട്ടാത്തവർക്കു വ്യവസ്ഥകൾക്കു വിധേയമായി തുക മടക്കിത്തരുന്നതാണ്. റജിസ്ട്രേഷൻ ഫീ ഓൺലൈനായും അടയ്ക്കാം. ഇതിന്റെ വിശദാംശങ്ങൾക്കു നേരിട്ട് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടുക.
advertisement
രണ്ടു പ്രോഗ്രാമുകളും ചേർന്ന് ആറു സെമസ്റ്ററുകളാണ് ഉണ്ടാകുക .
മൊത്തം ട്യൂഷൻ ഫീസ് 5 ലക്ഷത്തിനടുത്ത് വരും. സെമസ്റ്ററുകൾക്ക്
Semester I:
1,01,325/-
Semester II:
75,825/-
Semester III:
76,105/-
Semester IV:
75,825/-
Semester V:
76,105/-
Semester VI:
75,825/-
എന്നിങ്ങനെയാണ് , ടൂഷ്യൻ ഫീസ്.
വിലാസം
Pawan Hans Helicopter Training Institute, Swami Vivekanand Road, Vile Parle (West), Mumbai – 400 056,
ഫോൺ
022 26162665
മെയിൽ
വെബ്സൈറ്റ്
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)