വിവിധ പ്രോഗ്രാമുകൾ
- ബി.എസ്. ഇൻ ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (അപേക്ഷ ജൂലൈ 20 വരെ)
- ബി.എസ്. ഇൻ മാനേജ്‌മെൻ്റ് ആൻഡ് പബ്ലിക് പോളിസി (അപേക്ഷ ജൂലൈ 30 വരെ)
സവിശേഷതകൾ
നാലു വർഷമാണ് കോഴ്സ് കാലാവധി. കോഴ്സ്, വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബി.എസ്. (ഓണേഴ്സ്) ബിരുദം ലഭിക്കും. ഓരോ വർഷത്തിലും എക്സിറ്റ് ഓപ്ഷൻ ലഭ്യമാണ് അതായത്, ഒരു വർഷം കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും രണ്ട് വർഷം പൂർത്തിയാക്കുന്നവർക്ക് ഡിപ്ലോമ സർട്ടിഫിക്കറ്റും മൂന്ന് വർഷം പൂർത്തിയാക്കുന്നവർക്ക് ബി.എസ്. ഡിഗ്രി സർട്ടിഫിക്കറ്റും നൽകും.
advertisement
പ്രവേശന രീതി
ബി.എസ്. ഇൻ ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്: 2025-ലെ ജെ.ഇ.ഇ. മെയിൻ സ്കോറിൻ്റെ അടിസ്ഥാനത്തിലാണ്. എന്നാൽ ബി.എസ്. ഇൻ മാനേജ്‌മെൻ്റ് ആൻഡ് പബ്ലിക് പോളിസി: സി.യു.ഇ.ടി. യു.ജി. 2025-ലെ ജനറൽ ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് പേപ്പറുകളിലെ സ്കോർ പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും
മെയിൽ
bs.admission@iimsambalpur.ac.in
ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)