2024-25 അധ്യയന വർഷത്തിൽ തിരുവനന്തപുരത്തെ ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂൾ, സ്‌പോർട്‌സ് സ്‌കൂൾ കണ്ണൂർ, സ്‌പോർട്‌സ് ഡിവിഷൻ കുന്നംകുളം (തൃശൂർ) എന്നിവിടങ്ങളിലേക്കാണ് നിലവിലെ അവസരങ്ങൾ.
അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, ഫുട്‌ബോൾ, ഹോക്കി, വോളിബോൾ, ജൂഡോ, തായ്‌ക്വോണ്ടോ, ഗുസ്തി, ബാസ്‌ക്കറ്റ്‌ബോൾ, ക്രിക്കറ്റ് എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 2024 ജൂൺ 22ന് വൈകുന്നേരം 5 മണിക്കകം സമർപ്പിക്കണം.
അപേക്ഷകൾ dsyagok@gmail.com എന്ന ഇ-മെയിൽ വഴിയോ , ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് സ്‌പോർട്‌സ് & യൂത്ത് അഫയേഴ്‌സ് , ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-33, പിൻ 695033 എന്ന വിലാസത്തിൽ അയയ്‌ക്കുകയോ ചെയ്യാം. കൂടുതൽ വിവരങ്ങൾ www.dsya.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോണ്‍: 9746661446 (സ്‌പോർട്‌സ് ഡെമോൺസ്‌ട്രേറ്റർ).
advertisement
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 14, 2024 8:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
Career: കായിക പരിശീലകനാകണോ? സ്‌പോർട്‌സ് സ്‌കൂളുകളിലെ കോച്ചിംഗ് തസ്തികകളിലേക്ക് അപേക്ഷിക്കാം