ജനറല്‍ നേഴ്‌സിംഗ് & മിഡ് വൈഫറി (GNM) പ്രോഗ്രാമിന് വിവിധ സർക്കാർ നഴ്സിംഗ് സ്കൂളുകളിലായി 485 സീറ്റുകളാണുള്ളത്. ഇതു കൂടാതെ വിവിധ സ്വകാര്യ ആശുപത്രികൾ നടത്തുന്ന ജനറല്‍ നേഴ്‌സിംഗ് & മിഡ് വൈഫറി പ്രോഗ്രാമിന് പ്രസ്തുത സ്ഥാപനങ്ങൾ മുഖാന്തിരം നേരിട്ട് അപേക്ഷിക്കാവുന്നതാണ്.
ആർക്കൊക്കെ അപേക്ഷിക്കാം
മൂന്നു വർഷം ദൈർഘ്യമുള്ള ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി (ജി.എൻ.എം. ) കോഴ്സിൽ പ്രവേശനം നേടുന്നതിന് കുറഞ്ഞത് 40% മാർ ക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസ്സായർ, പ്ലസ് ടു യോഗ്യതക്കു ശേഷം എ.എൻ.എം. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ രജിസ്ട്രേർഡ് എ.എൻ.എം. നഴ്സുമാർക്കും അപേക്ഷിക്കാം.പ്ലസ് ടു സയൻസ് പഠിച്ചവരുടെ അഭാവത്തിൽ മറ്റു വിഷയങ്ങളിൽ പ്ലസ് ടു വിജയിച്ചവരുടെ അപേക്ഷ പരിഗണിക്കുന്നതാണ്. അപേക്ഷകർ 2024 ഡിസംബർ 31 ന് 17 വയസിൽ കുറയുവാനോ 35 വയസിൽ കൂടുവാനോ പാടില്ല. പിന്നാക്ക വിഭാഗക്കാർക്ക് 3 വയസും പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് 5 വയസും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്.
advertisement
അപേക്ഷാ ക്രമം
വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നൽകണം. അപേക്ഷാ ഫീസ് 0210-80-800-88 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ചതിന്റെ ഒറിജിനൽ ചലാനും ബന്ധപ്പെട്ട നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പാളിന് നിർദിഷ്ട സമയത്തിനകം സമർപ്പിക്കേണ്ടതാണ്. 250/- രൂപയാണ്, അപേക്ഷാ ഫീസ് . പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർ അപേക്ഷാ ഫീസായി 75 രൂപ അടച്ചാൽ മതിയാകും.
അപേക്ഷാ ഫോമിനും പ്രോസ്പെക്ടസിനും
തയാറാക്കിയത്: ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)