തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ മൂന്നുവർഷത്തേക്ക് 12,000 രൂപ വീതവും തുടർന്ന് രണ്ടു വർഷക്കാലം 20,000 രൂപ വീതവും സ്കോളർഷിപ്പായി ലഭിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി, ഒക്ടോബർ 31 ആണ്. ഓൺലൈൻ അപേക്ഷ സമർപ്പണത്തിനു ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടും അപ്‌ലോഡ് ചെയ്ത മറ്റു രേഖകളും, അപേക്ഷകൻ പഠിക്കുന്ന കോളേജ് ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.
ആർക്കൊക്കെ അപേക്ഷിക്കാം (Fresh)
പ്ലസ്ടുവോ തത്തുല്യയോഗ്യതയുള്ളവരിൽ അതത് ബോർഡിൽ 80 പെർസെൻ്റൈൽ അധികം മാർക്ക് നേടിയവരായിരിക്കണം അപേക്ഷകർ. 80% മാർക്ക് അല്ല, 80 percentile എന്നത് പ്രത്യേകം ശ്രദ്ധിക്കണം പലപ്പോഴും കേരള സിലബസിൽ പെർസെൻ്റൈൽ 90% ന് മുകളിൽ വരാറുണ്ട്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. പ്ലസ് ടു കഴിഞ്ഞു, ഏതെങ്കിലും കാരണവശാൻ ഇയർ ഗ്യാപ് ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.
advertisement
ആർക്കൊക്കെ അപേക്ഷിക്കാം(Renewal)
മുൻ വർഷങ്ങളിൽ സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് ലഭിച്ചവർക്കാണ് സ്കോളർഷിപ്പ് പുതുക്കാനവസരം. മുൻ വർഷത്തെ റിസൾട്ടിൽ ചുരുങ്ങിയത് 50% മാർക്കും 75% അറ്റെൻഡൻസും നിർബന്ധമായും ഉണ്ടായിരിക്കണം.
അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ
- വരുമാന സർട്ടിഫിക്കറ്റ് (ഫ്രഷ് വിഭാഗത്തിൽ മാത്രം)
- പ്ലസ് ടു ത്രത്തുല്യകോഴ്സിൻ്റെ മാർക്ക് ലിസ്റ്റ് പകർപ്പ്/ മുൻ വർഷത്തെ മാർക്ക് ലിസ്റ്റ്
- ജാതി സർട്ടിഫിക്കറ്റ്
- PwD സർട്ടിഫിക്കറ്റ് ( ഭിന്നശേഷി വിദ്യാർത്ഥികൾക്ക് )
അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)