കര കൗശല -രൂപകൽപന പഠനങ്ങളിൽ കഴിവും താല്പര്യവുമുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്ട്സ് ആൻഡ് ഡിസൈനിലെ (IICD) വിവിധ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി, ജനുവരി 7 വരെയാണ് അപേക്ഷിക്കാനവസരം. ബിരുദ-ബിരുദാനന്തര ബിരുദ- ഡിപ്ലോമ മേഖലകളിലായി, വൈവിധ്യമാർന്ന നിരവധി സ്പെഷ്യലൈസേഷനുകൾ ഇവിടെയുണ്ട്.
ബിരുദ തലത്തിലെ സ്പെഷ്യലൈസേഷനുകൾ
1.സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ
2.ഹാർഡ് മെറ്റീരിയൽ ഡിസൈൻ
3.ഫയേർഡ് മെറ്റീരിയൽ ഡിസൈൻ
4.ഫാഷൻ ക്ലോത്തിങ് ഡിസൈൻ
5.ക്രാഫ്റ്റ്സ് കമ്മ്യൂണിക്കേഷൻ
advertisement
6.ജുവല്ലറി ഡിസൈൻ
7.ഇന്റീരിയർ ഡിസൈൻ
ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടു ആണ് ബിരുദപ്രോഗ്രാമിലേയ്ക്കുള്ള അടിസ്ഥാന യോഗ്യത. ഓൺലൈൻ പരീക്ഷ/വ്യക്തിഗത അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഇതു കൂടാതെ, ബിരുദാനന്തര ബിരുദ- ഡിപ്ലോമ മേഖലകളിലായി,വൈവിധ്യമാർന്ന നിരവധി സ്പെഷ്യലൈസേഷനുകളും ഇവിടെയുണ്ട്.
പി ജി പ്രഫഷണൽ ഡിപ്ളോമ ഇൻ ക്രാഫ്റ്റ് ഡിസൈൻ
നാലു സെമസ്റ്ററുകളുള്ള ഈ ബിരുദാനന്തര ബിരുദ പ്രോഗ്രാമിന്റെ കാലാവുധി രണ്ടുവർഷമാണ്. ആർകിടെക്ചർ, ഡിസൈൻ, ഫാഷൻ, ഫൈൻ ആർട്സ്, ഹോം സയൻസ് ഇൻ ടെക്സ്റ്റൈൽസ് ആൻഡ് ക്ളോത്തിങ് എന്നിവയിൽ അംഗീകൃത സ്ഥാപനത്തിൽനിന്ന് ബിരുദമോ അല്ലെങ്കിൽ പ്ലസ് ടു പാസായ ശേഷം അഞ്ചു വർഷം പരമ്പരാഗത കരകൗശല ശാലയിൽ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
വിവിധ സ്പെഷലൈസേഷനുകൾ
1.സോഫ്റ്റ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)
2.ഹാർഡ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)
3.ഫയേർഡ് മെറ്റീരിയൽ ആപ്ളിക്കേഷൻ (20 സീറ്റ്)
സർട്ടിഫിക്കേറ്റ് പ്രോഗ്രാമുകൾ
1.ഫൗണ്ടേഷൻ കോഴ്സ് ഇൻ ഫാഷൻ ആൻഡ് ഡിസൈൻ.
2.ക്രാഫ്റ്റ് ആൻഡ് ഡിസൈൻ ടെക്നിക്
3.ക്രാഫ്റ്റ് മാനേജ്മെൻറ് ആൻഡ് എൻ്റർപ്രണർഷിപ്.
ഓൺലൈൻ അപേക്ഷ സമർപ്പണത്തിന്
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)