TRENDING:

IISER: ഐസറിൽ ശാസ്ത്രഗവേഷണ പഠനത്തിന് ചേരണോ? ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് അപേക്ഷിക്കാം

Last Updated:

ഏപ്രിൽ 1 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശാസ്ത്രശാഖകളെ ആഴത്തിൽ അറിയാനും അതിൽ കൂടുതൽ ഗവേഷണങ്ങൾ നടത്താനും ആഗ്രഹിക്കുന്നവർക്കായി നമ്മുടെ രാജ്യത്തുള്ള മികച്ച അവസരമാണ്, ഐസറുകൾ. പുതുതലമുറയിൽ ആഴത്തിലുള്ള ശാസ്ത്രഗവേഷണ വഴിയൊരുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട്, MHRD യുടെ കീഴിൽ തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്ത് ഏഴ് ഐസറുകൾ (Indian Institute Of Science Education and Research) പ്രവർത്തിച്ചു വരുന്നു. പൂനെ, തിരുപ്പതി, മൊഹാലി, കൊൽക്കത്ത, ബെർഹാംപൂർ, ഭോപാൽ എന്നിവയാണ് രാാജ്യത്തെ മറ്റു ഐസറുകൾ. ഡിഗ്രി കോഴ്സുകളിൽ നിന്നും വ്യത്യസ്തമായി പരീക്ഷണ- ഗവേഷണാടിസ്ഥാനത്തിലുള്ള പഠനരീതി ഈ കോഴ്സുകളിലൂടെ വിദ്യാർത്ഥികൾക്ക് സാധ്യമാക്കുന്നു
advertisement

ഐസറിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്)വിവിധ പ്രോഗ്രാമുകളിലേക്കും മറ്റു ചില പ്രധാനപ്പെട്ട ശാസ്ത്ര സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശന സാധ്യതയായ ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് ഏപ്രിൽ 1 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ജൂൺ 9 ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായ IAT-2024 നടക്കും.

ബി.എസ്.എം.എസ്. കോഴ്സിൽ വിവിധ ഐസറുകളിലായി 1748 സീറ്റുകളും ബി.എസ്. കോഴ്സിൽ 90 സീറ്റുകളുമാണുള്ളത്. കേരളത്തിൽ തിരുവനന്തപുരത്ത് പഠനാവസരമുണ്ട്. ബി.എസ്.എം.എസ് പ്രോഗ്രാമിൽ തിരുവനന്തപുരത്ത് 320 സീറ്റും തിരുപ്പതി ഐസറിൽ 200 സീറ്റും. പൂനെ ഐസറിൽ 288 സീറ്റും മൊഹാലി ഐസറിൽ 250 സീറ്റും ഭോപ്പാൽ ഐസറിൽ 240 കൊൽക്കൊത്ത ഐസറിൽ 250 സീറ്റും ബെർഹാംപൂരിൽ 200 സീറ്റുകളുണ്ട്. ഇതുകൂടാതെ എൻജിനീയറിങ് സയൻസ് പഠിക്കാനാഗ്രഹിക്കുന്നവർക്ക് 60 സീറ്റുകളും ഇക്കണോമിക് സയൻസസിൽ 30 സീറ്റുകളും ഉണ്ട്.

advertisement

മറ്റു സ്ഥാപനങ്ങളിലേക്കും പ്രവേശനം

ഐസറുകൾ കൂടാതെ, IISc ബാഗ്ലൂരിലെ ബാച്ചിലർ ഓഫ് സയൻസ് (റിസർച്ച്), IIT മദ്രാസിലെ ബാച്ചിലർ ഓഫ് സയൻസ് (മെഡിക്കൽ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്) എന്നീ കോഴ്‌സുകളിലെ പ്രവേശനത്തിനും IAT 2024 സ്കോർ ഉപയോഗിക്കാം.

ഐസറിലെ വിവിധ പ്രോഗ്രാമുകൾ

1.ബി.എസ്. - എം.എസ് ഡ്യുവൽ ഡിഗ്രി (അഞ്ചു വർഷം)

2.ബാച്ചിലർ ഓഫ് സയൻസ്(നാലു വർഷം)

ആർക്കൊക്കെ അപേക്ഷിക്കാം

60 ശതമാനം മാർക്കിലോ തത്തുല്യ ഗ്രേഡിലോ പ്ലസ്ടു പരീക്ഷ വിജയിച്ചിരിക്കണം. അപേക്ഷകർ , പ്ലസ് ടു സയൻസ് സ്ട്രീമിൽ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ നാലു വിഷയങ്ങളിൽ മൂന്നെണ്ണമെങ്കിലും പഠിച്ചിരിക്കണം. എന്നാൽ പട്ടികജാതി/വർഗ്ഗ / ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 55 ശതമാനം മാർക്ക് മതി. ഉദ്യോഗാർത്ഥികൾ 2022, 2023, 2024 വർഷങ്ങളിൽ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ തല പരീക്ഷ പാസായവർ ആയിരിക്കണം.

advertisement

വിവിധ വിഭാഗക്കാർക്കുള്ള സംവരണങ്ങൾ

Scheduled Caste (SC) - 15% of seats

Scheduled Tribe (ST) - 7.5% of seats

Other Backward Classes belonging to the Non-Creamy Layer (OBC-NCL) - 27% of seats

Persons with Disability (PwD) with at least 40% impairment - 5% of seats (supernumerary)

Kashmiri Migrants - 3 seats per IISER (supernumerary)

advertisement

Economically Weaker Section (EWS) - up to 10% (as per Government of India rules)

അപേക്ഷ ഫീസ്

പൊതുവിഭാഗത്തിന് 2000/- രൂപയും പട്ടികജാതി/വർഗ്ഗ/ ഭിന്നശേഷി വിഭാഗക്കാർക്ക് 1000/- രൂപയുമാണ് അപേക്ഷ ഫീസ്.

ഓർത്തിരിക്കേണ്ട പ്രധാന തീയതികൾ

1.Application Portal Opens :

April 01, 2024

2.Application Portal Closes:

May 13, 2024

3.Corrections in Application Forms:

May 16-17, 2024

4.Release of Hall Tickets:

advertisement

June 01, 2024

5.IISER Aptitude Test (IAT)2024:

June 09, 2024

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

http://iiseradmission.in

https://iisertvm.ac.in

തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)

മലയാളം വാർത്തകൾ/ വാർത്ത/Career/
IISER: ഐസറിൽ ശാസ്ത്രഗവേഷണ പഠനത്തിന് ചേരണോ? ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് അപേക്ഷിക്കാം
Open in App
Home
Video
Impact Shorts
Web Stories