ആർക്കൊക്കെ അപേക്ഷിക്കാം
അപേക്ഷകർ, BSc, BS, Integrated MSc, Integrated MS എന്നീ കോഴ്സുകളിലൊന്നിൽ ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥികളായിരിക്കണം. പ്ലസ്ടു/തത്തുല്യം പഠിച്ച ബോർഡിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 1% വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ്. ഇതു കൂടാതെ JEE Advanced, NEET, NTSE തുടങ്ങിയ പരീക്ഷകളിൽ ഉന്നത റാങ്ക് നേടിയ ശേഷം സയൻസ് വിഷയങ്ങളിൽ ഡിഗ്രി ചെയ്യുന്നവർക്കും അവസരമുണ്ട്.
ഉയർന്ന മാർക്ക് നേടിയ 1% വിദ്യാർത്ഥികൾക്കാണ്, അവസരം. കഴിഞ്ഞ അധ്യയന വർഷങ്ങളിൽ 98% ന് മുകളിൽ ആയിരുന്നു, കട്ട് ഓഫ് മാർക്ക്. ഓരോ വർഷവും കട്ട് ഓഫ് മാർക്കുകൾ കൂടാനും കുറയാനും സാധ്യത ഉള്ളതിനാൽ 97% മുകളിൽ മാർക്കുള്ള വിദ്യാർത്ഥികളെല്ലാവരും അപേക്ഷ സമർപ്പിക്കുന്നതാണ് നല്ലത്.
advertisement
സ്കോളർഷിപ്പ് ആനുകൂല്യം
ഒരൊറ്റ തിരഞ്ഞെടുപ്പിൽ തുടർച്ചയായി അഞ്ചു വർഷക്കാലം (ബിരുദം, ബിരുദാനന്തര ബിരുദം)
സ്കോളർഷിപ്പ് തുകയായി പ്രതിവർഷം 60,000/- രൂപയും പ്രൊജകട് അലവൻസായി 20,000/- രൂപ വരെയും ബിരുദാനന്തര ബിരുദ പഠന കാലം വരെ ലഭിക്കുന്നതാണ്.
ഏതൊക്കെ വിഷയങ്ങളിൽ ബിരുദം ചെയ്യുന്നവർക്ക് അപേക്ഷിക്കാം
1. Physics
2. Chemistry
3. Mathematics
4. Biology
5. Statistics
6. Geology
7. Astrophysics
8. Astronomy
9. Electronics
10. Botany
11. Zoology
12. Bio-chemistry
13. Anthropology
14. Microbiology
15. Geophysics
16. Geochemistry
17. Atmospheric sciences
18. Oceanic Sciences.
അപേക്ഷിക്കാൻ വേണ്ട രേഖകൾ
1.Photo
2.Class X Mark Sheet
3.Class XII Mark Sheet
4.Endorsement Form
5.Certificate specifying Rank or Award in IIT-JEE/AIPMT/ NEET/ KVPY /JBNSTS/NTSE /International Olympic Medalists (if applicable)
അപേക്ഷാ ക്രമം
ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.വിദ്യാർത്ഥികൾ അപേക്ഷയുടെ പ്രിന്റ് ഔട്ട് കോളേജിൽ നൽകേണ്ടതില്ല. എന്നാൽ കോളേജിലെ വിദ്യാർത്ഥിയാണെന്ന് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തുന്ന Endorsment form നിർബന്ധമായും അപ്ലോഡ് ചെയ്യേണ്ടതുണ്ട്. വിദ്യാർത്ഥിയുടെ ബാങ്ക് ഡീറ്റെയിൽസ്, അപേക്ഷ സമർപ്പിക്കുന്ന് സമയത്ത് നൽകേണ്ടതില്ല. എന്നാൽ തിരഞ്ഞെടുക്കപ്പെടുന്ന സമയത്ത് ബാങ്ക് എക്കൗണ്ട് വിവരങ്ങൾ നൽകണം.
കൂടുതൽ വിവരങ്ങൾക്കും
അപേക്ഷ സമർപ്പണത്തിനും
https://online-inspire.gov.in/
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)