അപേക്ഷാ ക്രമം
ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷക്രമത്തിൻ്റെ അവസാനമാണ് രജിസ്‌ട്രേഷൻ ഫീസ് അടയ്‌ക്കേണ്ടത്. ജനറല്‍ വിഭാഗത്തിന് 610/- രൂപയാണ്, അപേക്ഷാഫിസ് എന്നാൽ സംവരണ വിഭാഗങ്ങളിൽ പെടുന്നവർ (എസ്.സി. /എസ്.ടി. വിഭാഗക്കാർ) 270/- രൂപ, അപേക്ഷാ ഫീസിനത്തിൽ ഒടുക്കിയാൽ മതി. അപേക്ഷയുടെ പ്രിന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ നടപടിക്രമം പൂർണമാക്കുകയുള്ളൂ.
തിരഞ്ഞെടുപ്പ്
അഭിരുചി പരീക്ഷ (Calicut University Common Admission Test: CUCAT 2024-2025), അഭിമുഖം, ശില്പശാല, പ്ലസ്‌ടുവിന് ലഭിച്ച മാര്‍ക്ക് എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും, തെരഞ്ഞെടുപ്പിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. അഭിരുചി പരീക്ഷയുടെ തീയതി, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി, പ്രവേശനം ആരംഭിക്കുന്ന തീയതി തുടങ്ങിയ യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
advertisement
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
https://admission.uoc.ac.in/admission?pages=entrance
ഫോൺ
0494 2407016
0494 2407017
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)