TRENDING:

IIMകളിൽ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് പഠിക്കണോ? ഇപ്പോൾ അപേക്ഷിക്കാം

Last Updated:

ഏപ്രിൽ 30 വരെയാണ് അപേക്ഷിക്കാൻ അവസരം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജമ്മു, ബോധ്ഗയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്മെന്റ് (IIM)കളിലെ 2023-24 ലെ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ഐപിഎം) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.
advertisement

പ്രവേശനത്തിനുളള അഭിരുചി പരീക്ഷയായ JIPMAT ന് (ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റ്) ഏപ്രിൽ 30 വരെയാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷയിലെ പിശകുകൾ തിരുത്താൻ മേയ് 2 മുതൽ 4 വരെ അവസരമുണ്ടാകും. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

രണ്ടുസ്ഥാപനങ്ങളുടേയും  പ്രവേശന യോഗ്യതയിൽ വ്യത്യാസമുണ്ടാകാം. ഇതുമായി  ബന്ധപ്പെട്ട കാര്യങ്ങൾ, ബന്ധപ്പെട്ട സ്ഥാപനത്തിന്റെ വെബ് സൈറ്റ് സന്ദർശിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ഒരേ ഓൺലൈൻ അപേക്ഷവഴി,  രണ്ടു സ്ഥാപനങ്ങളിലേക്കും അപേക്ഷിക്കാം.

advertisement

സവിശേഷതകൾ

വലിയ പ്ലേസ്മെന്റ് സാധ്യതയുള്ള ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ഐപിഎം)ന് വൻ ഡിമാന്റാണുള്ളത്.

മാനേജീരിയൽ മേഖലയിലും ലീഡർഷിപ്പ് മേഖലയിലും താൽപ്പര്യമുള്ളവർക്ക് ഏറെ അനുയോജ്യമാണ് ഈ പ്രോഗ്രാം. സോഷ്യൽ സയൻസസിൽ അടിത്തറയിട്ടശേഷം, മാനേജീരിയൽ വിദ്യാഭാസത്തിന് കൂടുതൽ ഊന്നൽ നൽകുന്ന ഐ പി.എം. പാഠ്യപദ്ധതി, സാമൂഹികാവബോധമുള്ള മാനേജർമാരെയും ലീഡർമാരെയും രൂപപ്പെടുത്താൻ ലക്ഷ്യമിടുന്നു. ഇതുകൂടാതെ ഭാഷാനൈപുണികളും ആശയ വിനിമയശേഷിയും വളർത്തിയെടുക്കാനും ഏറെ ഉപകാരപ്രദമാണ്, ഈ ഇന്റഗ്രേറ്റഡ് എം.ബി.എ. കോഴ്സ്.

അടിസ്ഥാനയോഗ്യത

പ്ലസ് ടു വോ തത്തുല്യപരീക്ഷയോ ആണ്,അടിസ്ഥാനയോഗ്യത. അപേക്ഷകർ , ആർട്സ്/കൊമേഴ്സ്/സയൻസ് സ്ട്രീമിൽ പ്ലസ് ടു പഠിച്ച്, 2021- ലോ 2022-ലോ ജയിച്ചവരോ 2023-ൽ അഭിമുഖീകരിക്കുന്നവരോ ആയിരിക്കണം. പത്താംക്ലാസ് പരീക്ഷ 2019-ലോ അതിനു ശേഷമോ ജയിച്ചവരുമായിരിക്കണം.

advertisement

പരീക്ഷാ രീതി

ഐ.പി.എം. പ്രവേശനത്തിനായി രണ്ടു സ്ഥാപനങ്ങൾക്കും പൊതുവായി, നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ. ടി.എ.) ആണ് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായ ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റ് (ജിപ്മാറ്റ്) 2023 നടത്തുന്നത്. മേയ് 28-ന് നടത്തുന്ന പരീക്ഷയ്ക്ക്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഡേറ്റ ഇൻറർപ്രറ്റേഷൻ ആൻഡ് ലോജിക്കൽ റീസണിങ്, വെർ ബൽ എബിലിറ്റി ആൻഡ് റീഡിങ് കോംപ്രിഹൻഷൻ എന്നീ മേഖലയിൽ നിന്നും മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ഒരു ശരിയുത്തരത്തിന് നാലുമാർക്ക് വീതം കിട്ടും. ഉത്തരം തെറ്റിയാൽ ഒരുമാർക്ക് വീതം കുറയ്ക്കുന്നതാണ്.പരീക്ഷയുമായി ബന്ധപ്പെട്ട  വിശദമായ വിവരങ്ങൾ വെബ് സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഉണ്ട്.

advertisement

അപേക്ഷ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും

jipmat.nta.ac.in

തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)

advertisement

മലയാളം വാർത്തകൾ/ വാർത്ത/Career/
IIMകളിൽ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് പഠിക്കണോ? ഇപ്പോൾ അപേക്ഷിക്കാം
Open in App
Home
Video
Impact Shorts
Web Stories