പരീക്ഷാ കേന്ദ്രങ്ങൾ
ഐ.ഐ.ടി മദ്രാസ്, ഐ.ഐ.എസ്.സി ബംഗളൂരു അടക്കം വിവിധ മേഖലകളിലായി നടത്തുന്ന പരീക്ഷക്ക് കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വടകര, പാലക്കാട്, കണ്ണൂർ, പരീക്ഷ കേന്ദ്രങ്ങളാണ്.
പരീക്ഷാരീതി
നിലവിൽ 2025 ഫെബ്രുവരി 15 ന് ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുന്ന ജാം - 2026, രാവിലെയും ഉച്ചക്ക് ശേഷവും രണ്ടു സെഷനുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ഐ.ഐ.ടി ബോംബെയ്ക്കാണ്, പരീക്ഷ നടത്തിപ്പ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ (CBT)കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ബയോ ടെക്നോളജി, ഇക്കണോമിക്സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് എന്നീ ഏഴ് പേപ്പറുകളാണുള്ളത്. ഒരാൾക്ക്
advertisement
ഒന്നോ രണ്ടോ ടെസ്റ്റ് പേപ്പറുകൾ തെരഞ്ഞെടുക്കാം. മൾട്ടിപ്പിള്‍ ചോയ്സ്, മൾട്ടിപ്പിൾ സെലക്ട് ന്യൂമെറിക്കൽ ആൻസർ ടൈപ് എനിങ്ങനെ 60 ചോദ്യങ്ങളുണ്ടാവും. 100 മാർക്കിനാണ് പരീക്ഷ. സമയം മൂന്നു മണിക്കൂർ. പരീക്ഷാ ഘടനയും സിലബസും കോഴ്സുകളും സെലക്ഷൻ നടപടികളുമടക്കം വെബ് സൈറ്റിൽ വിശദമായി നൽകിയിട്ടുണ്ട്.
ജാം അഡ്മിറ്റ് കാർഡുകൾ ജനുവരി ആദ്യം വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷഫലം മാർച്ച് 20ന് പ്രസിദ്ധപ്പെടുത്തും. ജാം സ്കോർ നേടിയവർക്കായുള്ള അഡ്മിഷൻ പോർട്ടൽ ഏപ്രിൽ ആദ്യ വാരം തുടങ്ങും. ജാം അഡ്മിറ്റ് കാർഡുകൾ, ജനുവരി ആദ്യം വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പരീക്ഷാഫലം മാർച്ച് 16ന് പ്രസിദ്ധപ്പെടുത്തും. 25 മുതൽ സ്കോർ കാർഡ്, വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്‌ത് എടുക്കാം. ജാം സ്കോർ നേടിയവർക്കായുള്ള അഡ്മിഷൻ പോർട്ടൽ ഏപ്രിൽ രണ്ടിന് തുടങ്ങും.
പ്രവേശനസാധ്യത
എം.എസ് സി., എം.എസ്.സി ടെക്, എം.എസ് റിസർച്ച്, എം.എസ്.സി-എം.ടെക് ഡ്യൂവൽ ഡിഗ്രി, ജോയന്റ് എം.എസ്.സി- പിഎച്ച്.ഡി, എം.എസ്-പിഎച്ച്.ഡി ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകളിലാണ് പ്രവേശനസാധ്യത. വിവിധ ഐ.ഐ.ടികളിൽ 89 പ്രോഗ്രാമുകളിലായ 3000ത്തോളം സീറ്റുകളിലും ഐ.ഐ.എസ്.സി ഉൾപ്പെടെ മറ്റു ശാസ്ത്രസ്ഥാപനങ്ങളിലായി 2300 സീറ്റുകളും പ്രവേശനത്തിനായുണ്ട്.
അപേക്ഷാ ഫീസ്
ഒറ്റ പേപ്പറിന് 2000/- രൂപയാണ്, അപേക്ഷാഫീസ്. വനിതകൾക്കും എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽ പെടുന്നവർക്കും 1000/- രൂപ മതി.രണ്ട് ടെസ്റ്റ് പേപ്പറുകൾ എഴുതുന്നവർ യഥാക്രമം 2700/-, 1350/- രൂപയും ഫീസ് നൽകേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)