ആർക്കൊക്കെ അപേക്ഷിക്കാം
50 ശതമാനം മാർക്കോടെയോ തുല്യ സി.ജി.പി.എ.യോടെയുള്ള ബിരുദമോ അപേക്ഷകർക്കു വേണം. ബി.ഇ/ബി.ടെക്. ബിരുദമുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.യോഗ്യതാ പരീക്ഷയുടെ അവസാന വർഷ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകർക്ക് 10, 12 ക്ലാസുകളിലും 50 ശതമാനം മാർക്ക് വാങ്ങിയിരിക്കണം. ഇതു കൂടാതെ നിശ്ചിത മാനേജ്മെന്റ് അഭിരുചിപരീക്ഷാ (ക്വാളിഫൈയിങ് ടെസ്റ്റ്) സ്കോർ വേണം.
പരിഗണിക്കുന്ന മാനേജ്മെന്റ് അഭിരുചിപരീക്ഷാ സ്കോറുകൾ
1.കാറ്റ് (കുറഞ്ഞത് 45-ാം പെർസൻടൈൽ സ്കോർ)
2.സി.മാറ്റ് (കുറഞ്ഞ ടോട്ടൽ സ്കോർ 140)
advertisement
3.മാറ്റ് (കുറഞ്ഞ കോമ്പസിറ്റ് സ്കോർ 300)
അപേക്ഷക്രമം
വെബ്സൈറ്റ് വഴി ഓൺലൈൻ ആയാണ് ,അപേക്ഷ നൽകേണ്ടത്.
2000/- രൂപയാണ് ,അപേക്ഷാ ഫീസ്. ഇത്,ഓൺലൈനായോ ഡി.ഡി. ആയോ അടയ്ക്കാവുന്നതാണ്. അപേക്ഷയുടെ പ്രിന്റൗട്ടും മറ്റു അനുബന്ധ രേഖകളും യൂണിവേഴ്സിറ്റിയുടെ രജിസ്ട്രാറിന്റെ ഓഫീസ് വിലാസത്തിൽ ജൂൺ അഞ്ചിനകം ലഭിക്കേണ്ടതുണ്ട്.
അപേക്ഷ അയക്കേണ്ട വിലാസം
രജിസ്ട്രാർ,
നാഷണൽ ലോ യൂണിവേഴ്സിറ്റി ജോധ്പുർ,
സ്കൂൾ ഓഫ് ഇൻഷുറൻസ് സ്റ്റഡീസ്,
എൻ.എച്ച്. -65, നഗൗർ റോഡ്,
മാൻഡോർ, ജോധ്പൂർ,
രാജസ്ഥാൻ -342304
വിശദ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
http://www.insuranceschoolnlu.ac.in/
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)