TRENDING:

കേരളത്തിൽ എംസിഎ പഠിക്കണോ? ഇപ്പോൾ അപേക്ഷിക്കാം

Last Updated:

2023-24 അധ്യയന വർഷത്തെക്കുള്ള പ്രവേശനത്തിന് മേയ് 31 വരെയാണ്, അപേക്ഷിക്കാനവസരം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എ.ഐ.സി.ടി.ഇ.യുടെ അംഗീകാരത്തോടെ കേരളത്തിലെ വിവിധ സ്ഥാപനങ്ങൾ നടത്തുന്ന മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എം.സി.എ) പ്രോഗ്രാമിന് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. 2023-24 അധ്യയന വർഷത്തെക്കുള്ള പ്രവേശനത്തിന്  മേയ് 31 വരെയാണ്, അപേക്ഷിക്കാനവസരം.
advertisement

പൊതു വിഭാഗത്തിന് 1200/- രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600/- രൂപയുമാണ് ,അപേക്ഷാഫീസ്.എൽ.ബി.എസ് സെന്ററിനാണ് പരീക്ഷാ ചുമതല. പ്രവേശന പരീക്ഷക്ക് ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് , കേരളത്തിൽ എം.സി.എ. പ്രവേശനം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

അടിസ്ഥാനയോഗ്യത

ബിരുദമാണ്, അടിസ്ഥാനയോഗ്യതയെങ്കിലും മാത്തമാറ്റിക്സ് ഒരു വിഷയമായി പ്ലസ് ടു തലത്തിലോ ബിരുദ തലത്തിലോ പഠിച്ചിരിക്കണം. മാത്തമാറ്റിക്‌സ് പഠിക്കാത്തവർ യൂണിവേഴ്‌സിറ്റി/കോളേജ് തലത്തിൽ നിർദ്ദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്‌സ് പഠിക്കേണ്ടതുണ്ട്.ബി.സി.എ/കമ്പ്യൂട്ടർ സയൻസ്സിലോ ഐ.ടി.യിലോ നേടിയ ബി.എസ്സ് സി./ബി.ഇ. /ബി.ടെക്  എഞ്ചിനിയറിംഗ് ബിരുദം അഥവാ തത്തുല്യ യോഗ്യത അല്ലെങ്കിൽ ബി.എ./ ബി.എസ്സ്.സി./ ബി.കോം./ ബി.ഇ./ ബി.ടെക്/ബി.വോക്ക് ഏതെങ്കിലും വിഷയത്തിൽ  ബിരുദമാണ്, അപേക്ഷകർക്കു വേണ്ടത്. അപേക്ഷകർക്ക്, ബിരുദത്തിന് 50% മാർക്ക് വേണം. പട്ടികജാതി/വർഗ്ഗ / ഭിന്നശേഷി വിഭാഗക്കാർക്ക്  45% മാർക്ക് നേടിയാൽ മതി

advertisement

അപേക്ഷക്രമം

എൽ.ബി.എസ്. വെബ്‌സൈറ്റിലൂടെ നിർദിഷ്ടവിവരങ്ങൾ, ഓൺലൈനായി രേഖപ്പെടുത്തിയശേഷം ഓൺലൈൻ വഴിയോ  ഡൗൺലോഡ് ചെയ്ത ചലാൻ ഉപയോഗിച്ചോ കേരളത്തിലെ ഫെഡറൽബാങ്കിന്റെ ഏതെങ്കിലും ശാഖ വഴി മേയ് 31 വരെ, അപേക്ഷാഫീസ് അടക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുമ്പോൾ  അനുബന്ധമായി സമർപ്പിക്കേണ്ട രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും

https://lbscentre.in/macappln2023/

ഫോൺ

04712560363

04712560364

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

advertisement

തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)

മലയാളം വാർത്തകൾ/ വാർത്ത/Career/
കേരളത്തിൽ എംസിഎ പഠിക്കണോ? ഇപ്പോൾ അപേക്ഷിക്കാം
Open in App
Home
Video
Impact Shorts
Web Stories