TRENDING:

എവിടെയിരുന്നും പഠിക്കാം; പരീക്ഷയെഴുതാം; എം ജി സര്‍വകലാശാല ഓണ്‍ലൈന്‍ MBA, M.Com പ്രോഗ്രാമുകൾക്ക് ഇപ്പോള്‍ അപേക്ഷിക്കാം

Last Updated:

ലോകത്തെവിടെയിരുന്നും പഠിച്ച്പരീക്ഷയെഴുതാമെന്നതാണ് ഈ പ്രോഗ്രാമിൻ്റെ സവിശേഷത. ഉപരിപഠനത്തിനും തൊഴിലിനുമുള്ള യോഗ്യതയായി റെഗുലര്‍ ഡിഗ്രിക്ക് തുല്യമായി തന്നെ പരിഗണിക്കുന്ന പ്രോഗ്രാമുകളാണ് മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ഓൺലൈൻ എംബിഎ, എം.കോം എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓണ്‍ലൈന്‍ മോഡിൽ നടത്തുന്ന കോട്ടയത്തെ മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ എംബിഎ, എം.കോം ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 15 ആണ്.
advertisement

ലോകത്തെവിടെയിരുന്നും പഠിച്ച്പരീക്ഷയെഴുതാമെന്നതാണ് ഈ പ്രോഗ്രാമിൻ്റെ സവിശേഷത. ഉപരിപഠനത്തിനും തൊഴിലിനുമുള്ള യോഗ്യതയായി റെഗുലര്‍ ഡിഗ്രിക്ക് തുല്യമായി തന്നെ പരിഗണിക്കുന്ന പ്രോഗ്രാമുകളാണ് മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ഓൺലൈൻ എംബിഎ, എം.കോം എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ. ഓൺലൈൻ പ്രോഗ്രാമുകളായതുകൊണ്ട് തന്നെ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റു കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കും ചേരാനവസരമുണ്ട്.

പ്രാഥമിക ഘട്ടമായ രജിസ്ട്രേഷന്‍ നടപടിക്രമങ്ങൾ മുതല്‍ അവസാന നടപടിക്രമമായ സര്‍ട്ടിഫിക്കറ്റ് സ്വീകരണംവരെയുള്ള നടപടികള്‍ ഓണ്‍ലൈൻ ക്രമത്തിലായതിനാല്‍ ഒരു ഘട്ടത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലയില്‍ നേരിട്ട് എത്തേണ്ടതില്ല മാത്രമല്ല. വിദ്യാര്‍ഥികളുടെ സൗകര്യവും സമയവും അനുസരിച്ച് പഠിക്കാനുള്ള അവസരവും ലഭ്യമാകും. പ്രവേശനത്തിന് നിശ്ചിത പ്രായപരിധി നിഷ്കർഷിച്ചിട്ടില്ല.

advertisement

I.എം.കോം. പ്രോഗ്രാം

യുജിസി അംഗീകൃത സര്‍വകലാശാലകളില്‍നിന്ന് 45 ശതമാനം മാര്‍ക്കോടെ ബികോം, ബിബിഎ, ബിബിഎം ഇവയില്‍ ഏതെങ്കിലും ബിരുദം നേടിയവർക്കും തത്തുല്യ ബിരുദ

യോഗ്യതയുള്ളവർക്കും ഓണ്‍ലൈന്‍ എം.കോമിന് അപേക്ഷിക്കാവുന്നതാണ്. നാലു സെമസ്റ്ററുകളാണ് പ്രോഗ്രാമിനുള്ളത്. ഓരോ സെമസ്റ്ററിനും 20000/- രൂപയാണ് ടൂഷ്യൻഫീസ്.

II.എം.ബി.എ. പ്രോഗ്രാം

യുജിസി അംഗീകൃത സര്‍വകലാശാലകളില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദമോ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് എംബിഎക്ക് അപേക്ഷിക്കാവുന്നതാണ്. നാലു സെമസ്റ്ററുകളുള്ള എം.ബി.എ. പ്രോഗ്രാമിന് ,ഓരോ സെമസ്റ്ററിനും 25000/- രൂപ വീതമാണ്, ടൂഷ്യൻ ഫീസ്.

advertisement

വിവിധ കാറ്റഗറികളിലുള്ളവർക്കുള്ള ആനുകൂല്യങ്ങൾ

ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ ഒ.ഇ.സി., എസ്.ഇ.ബി.സി. വിഭാഗങ്ങളില്‍ പെടുന്നവര്‍ക്കും സര്‍വകലാശാലാ നിയമപ്രകാരമുള്ള മാര്‍ക്കിളവ് ലഭിക്കും. കൂടാതെ പട്ടികജാതി/ വര്‍ഗ വിഭാഗക്കാര്‍ക്ക് സെമസ്റ്റര്‍ ഫീസില്‍ 20 ശതമാനം ഫീസ് ഇളവുമുണ്ട്.

കൂടുതല്‍ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

https://www.mgu.ac.in/online-mba-equivalent-to-regular-programme-at-mgu/

ഫോൺ

04812733293

8547992325

8547852326

തയാറാക്കിയത്: ഡോ ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)

advertisement

മലയാളം വാർത്തകൾ/ വാർത്ത/Career/
എവിടെയിരുന്നും പഠിക്കാം; പരീക്ഷയെഴുതാം; എം ജി സര്‍വകലാശാല ഓണ്‍ലൈന്‍ MBA, M.Com പ്രോഗ്രാമുകൾക്ക് ഇപ്പോള്‍ അപേക്ഷിക്കാം
Open in App
Home
Video
Impact Shorts
Web Stories