ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ മേയ് 31 വരെ അവസരമുണ്ട്. പ്രവേശന പരീക്ഷ ജൂൺ 30 നു നടക്കും. ഫിസിക്സ്, കെമിസ്ട്രി,ബയോളജി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി. പ്രോഗ്രാമുകളാണ്, സ്ഥാപനങ്ങൾ ഓഫർ ചെയ്യുന്നത്.
പ്രവേശന പ്രക്രിയ
മൂന്നര മണിക്കൂർ നീളുന്ന ഒബ്ജക്ടീവ് രീതിയിലുള്ള കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ്, റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ജൂൺ 30ന് രാവിലെ 9 മുതൽ 12.30 വരെയും ഉച്ച തിരിഞ്ഞു 2.30 മുതൽ 6 വരെയുമായി പരീക്ഷ നടക്കും. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നി വിഭാഗങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ .ഓരോ വിഭാഗത്തിൽ നിന്നും 50 മാർക്ക് വീതമുള്ള ചോദ്യങ്ങളാണ് ഉണ്ടാകുക.തെറ്റുത്തരത്തിനു നെഗറ്റീവ് മാർക്ക്, ഉണ്ടായിരിക്കും. കേരളത്തിൽ, വയനാട് ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഓരോ പരീക്ഷാർത്ഥിക്കും, മുൻഗണനാടിസ്ഥാനത്തിൽ 3 കേന്ദ്രങ്ങൾ വരെ പരീക്ഷയ്ക്കായി തെരഞ്ഞെടുക്കാവുന്നതാണ്. പരീക്ഷയുടെ സിലബസും 2007 മുതലുള്ള ചോദ്യങ്ങളും സൈറ്റിലുണ്ട്.
advertisement
നൈസർ, സി.ഇ.ബി.സി. എന്നീ സ്ഥാപനങ്ങൾക്ക് , വ്യത്യസ്ത മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.കേന്ദ്ര സർക്കാരിന്റെ സംവരണ തത്വങ്ങളനുസരിച്ചായിരിക്കും, പ്രവേശനം.
അടിസ്ഥാന യോഗ്യത
അപക്ഷാർത്ഥികൾ, സയൻസ് സ്ട്രീമിൽ പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവരും സയൻസ് വിഷയങ്ങളിൽ +1, +2 (11,12)ക്ലാസ്സുകളിൽ 60% മാർക്ക് നേടിയവരുമായിരിക്കണം.പട്ടികജാതി/വർഗ്ഗ വിഭാഗക്കാർക്ക് 55% മാർക്കു മതി.
തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള ആനുകൂല്യങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവർക്ക്, കേന്ദ്ര ആണവോർജ്ജ മന്ത്രാലയത്തിന്റെ ദിശ പദ്ധതിയുടെ ഭാഗമായി പ്രതിവർഷം 60,000/- രൂപ സ്കോളർഷിപ്പും 20,000/- രൂപ സമ്മർ ഇന്റേൺഷിപ്പും ലഭിക്കും. കൂടാതെ കോഴ്സ് കാലാവുധിക്കു ശേഷം ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രശസ്ത ശാസ്ത്രസ്ഥാപനങ്ങളിൽ ഗവേഷണാവസരത്തിനും സാധ്യതയുണ്ട്.മികച്ച അക്കാദമിക നിലവാരം പുലർത്തുന്നവർക്ക്, ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ ട്രെയ്നിങ് സ്കൂളിലെ പ്രവേശനത്തിനുള്ള അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാനും അവസരം ലഭിയ്ക്കും.
വിശദവിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
തയാറാക്കിയത് : ഡോ ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)