TRENDING:

Scholarship| 50,000 രൂപവരെ; IIT, IIM ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള ഒറ്റത്തവണ സ്കോളർഷിപ്പിന് അപേക്ഷിക്കാം

Last Updated:

ജനസംഖ്യാനുപാതത്തിൽ നൽകുന്ന സ്‌കോളർഷിപ്പിന് കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്ന ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനവസരം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ IITs/IIMs/IIISc/IMSc - കളിൽ നിർദ്ദിഷ്ട കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുളള സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ്, ജനസംഖ്യാനുപാതത്തിൽ നൽകുന്ന സ്‌കോളർഷിപ്പിന് കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്ന ക്രിസ്ത്യൻ, മുസ്ലിം, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിദ്യാർത്ഥികൾക്കാണ്, അപേക്ഷിക്കാനവസരം.
advertisement

ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ്, മുൻഗണന. എന്നാൽ ബിപിഎൽ അപേക്ഷകരുടെ അഭാവത്തിൽ കുടുംബവാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെയുള്ളവരെയും പരിഗണിക്കുന്നതാണ്. അപേക്ഷകർ, കേരളത്തിലെ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളായിരിക്കണം. 50% സ്‌കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. എന്നാൽ നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികളേയും പരിഗണിക്കും. വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്, കുടുംബ വാർഷിക വരുമാനത്തിന്റെയും ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന കോഴ്സിൻ്റെ യോഗ്യത പരീക്ഷയിൽ ലഭിച്ച മാർക്കിന്റെയും അടിസ്ഥാനത്തിൽ മെറിറ്റടിസ്ഥാനത്തിലും ന്യൂനപക്ഷ വിഭാഗത്തിലെ വിവിധ മതങ്ങളുടെ ജനസംഖ്യാനുപാതികമായിട്ടുമാണ്. തെരഞ്ഞെടുക്കുന്ന ന്യൂനപക്ഷ വിദ്യാർഥിയ്ക്ക് കോഴ്‌സ് കാലാവധിക്കുളളിൽ 50,000/- രൂപയാണ്, സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്. ഒറ്റത്തവണ സ്‌കോളർഷിപ്പ് ആയതിനാൽ മുൻ വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർ, ഇപ്പോൾ അപേക്ഷിക്കേണ്ടതില്ല.

advertisement

അപേക്ഷാ യോഗ്യത

1.അപേക്ഷകർ 2024-25 സാമ്പത്തിക വർഷം IIT, IIM, IISc,IMSc കളിൽ

പഠിക്കുന്നവരായിരിക്കണം

2. അപേക്ഷകർ ന്യൂനപക്ഷ മതവിഭാഗങ്ങളിൽ പെടുന്നവരും മേ ൽ സൂചിപ്പിച്ച സ്ഥാപനങ്ങളിലെ PG/Ph.D പ്രോഗ്രാമുകളിലെ വിദ്യാർത്ഥികളുമായിരിക്കണം.

3.അപേക്ഷകർ ബന്ധപ്പെട്ട യോഗ്യതാ പരീക്ഷയിൽ (ഡിഗ്രി/ബി.ഇ/ ബി.ടെക്/Pre-qualifying exam) 55% മാർക്ക് നേടിയിരിക്കണം.

4.ഒന്നാം/രണ്ടാം/മൂന്നാം/നാലാം/അഞ്ച് വർഷ IMSc വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുണ്ട്. ഐഐടികളിലും ഐഐഎമ്മുകളിലും രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.

advertisement

അപേക്ഷാക്രമം

വെബ് സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്യാവുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ സഹിതം ഡിസംബർ 5 നകം ന്യൂനപക്ഷക്ഷേമ ഡയറക്ടറുടെ ഓഫീസിൽ ലഭിച്ചിരിക്കണം. അപേക്ഷാ ഫാറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന വിജ്ഞാപനം, വെബ് സൈറ്റിലുണ്ട്.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

1.ഫോട്ടോ പതിപ്പിച്ച പൂർണ്ണമായ അപേക്ഷ

2.എസ്.എസ്.എൽ.സി., പ്ലസ് ടു/ വി.എച്ച്.എസ്.ഇ., ബി.എസ് സി. ബി.ഇ. /ബി.ടെക്. / പ്രീ ക്വാളിഫൈയിംഗ് എക്സാമിനേഷൻ തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിൻ്റെ പകർപ്പ്

advertisement

3.IIT, IIM, IISc,IMSc കളിൽ പ്രവേശനം നേടിയതിൻ്റെ രേഖകൾ

4.നേറ്റിവിറ്റി സർട്ടിഫിക്കേറ്റ്

5.ആധാർകാർഡിൻ്റെ പകർപ്പ്

6.കമ്മ്യൂണിറ്റി സർട്ടിഫിക്കേറ്റ്, മൈനോരിറ്റി സർട്ടിഫിക്കേറ്റ് പകർപ്പുകൾ

7.വരുമാന സർട്ടിഫിക്കേറ്റ്

8. റേഷൻ കാർഡിൻ്റെ പകർപ്പ്

9. അപേക്ഷകൻ്റെ പേരിലുള്ള ബാങ്ക് എക്കൗണ്ടിൻ്റെ രേഖകൾ

അപേക്ഷ അയക്കേണ്ട വിലാസം

ഡയറക്ടർ,

ന്യൂനപക്ഷ ക്ഷേമ വകുപ്പ്,

നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം – 33

വെബ്സൈറ്റ്

www.minoritywelfare.kerala.gov.in

ഫോൺ

0471-2300524

0471-2302090

advertisement

തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ

(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)

മലയാളം വാർത്തകൾ/ വാർത്ത/Career/
Scholarship| 50,000 രൂപവരെ; IIT, IIM ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള ഒറ്റത്തവണ സ്കോളർഷിപ്പിന് അപേക്ഷിക്കാം
Open in App
Home
Video
Impact Shorts
Web Stories