മെറിറ്റ് സിറ്റിൽ അഡ്മിഷൻ ലഭിച്ച് സ്വാശ്രയ മെഡിക്കൽ കോളേജുകളിലും എഞ്ചിനിയറിംഗ് കോളേജുകളിലും റഗുലർ ആർട്ട്സ് & സയൻസ് കോളേജുകളിലും പഠനം തുടരുന്നവർക്ക് അപേക്ഷിക്കാം. കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾക്ക് മാത്രമാണ് പുതുക്കാൻ കഴിയുക. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി, ഡിസംബർ 30 ആണ്.
കേരളസർക്കാർ ന്യൂനപക്ഷമായി അംഗീകരിച്ചിട്ടുള്ള ക്രിസ്ത്യൻ/ മുസ്ലിം/ സിഖ് / പാഴ്സി / ജൈന /ബുദ്ധ വിഭാഗങ്ങളിൽപ്പെടുന്നവരും ഏതെങ്കിലും ദേശസാത്കൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉള്ളവരുമായിരിക്കണം അപേക്ഷകർ. ഒരു വിദ്യാർഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപ്പൻഡ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും സ്ഥാപനമേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പൻഡിനായി അപേക്ഷിക്കാവുന്നതാണ്.
advertisement
സ്കോളർഷിപ്പ് ആനുകൂല്യം
ബിരുദം:5000/- രൂപ
ബിരുദാനന്തര ബിരുദം:6000/- രൂപ
പ്രൊഫഷണൽ കോഴ്‌സ് :7000/- രൂപ
ഹോസ്റ്റൽ സ്റ്റൈപ്പൻഡ് : 13,000/- രൂപ
അപേക്ഷാ ക്രമം
ഓൺലൈൻ അപേക്ഷ പൂരിപ്പിച്ചതിനു ശേഷം, അപേക്ഷയുടെ പ്രിൻ് ഔട്ടും താഴെക്കാണുന്ന രേഖകളും സഹിതം, ഡിസംബർ 30 നു മുൻപായി അപേക്ഷക പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയ്ക്കു കൈമാറണം. സ്ഥാപന മേധാവിയോ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപേക്ഷകൾ സൂക്ഷ്മപരിശോധന നടത്തി നിശ്ചിത തീയ്യതിയ്ക്കകം ഓൺലൈൻ അപ്രൂവൽ നൽകണം. സ്വാശ്രയ കോളേജുകളിലെ അപേക്ഷകൾ, സ്ഥാപന മേധാവി, ന്യൂനപക്ഷ ഡയറക് ട്രേറ്റിൻ്റെ തിരുവനന്തപുരത്തെ ഓഫീസിൽ എത്തിക്കാനുള്ള ക്രമീകരണം ചെയ്യണം
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1.മാർക്ക് ലിസ്റ്റ് കോപ്പി
2.ബാങ്ക് പാസ്സ് ബുക്ക് കോപ്പി
3.വരുമാന സർട്ടിഫിക്കറ്റ്
4.ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് /ഫീ റെസിപ്റ്റ്
അപേക്ഷാഫോമിനും ഓൺലൈൻ അപേക്ഷയുടെ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
https://minoritywelfare.kerala.gov.in/
www.scholarship.minoritywelfare.kerala.gov.in/
ഫോൺ
0471-2302090
0471 2300524
0471 2300524
വിലാസം
ഡയറക്ടർ,
ന്യൂനപക്ഷക്ഷേമവകുപ്പ്,
നാലാം നില,വികാസ് ഭവൻ,
തിരുവനന്തപുരം - 33
തയാറാക്കിയത്: ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. (daisonpanengadan@gmail.com)