രാജ്യത്ത് ഇരുപത്തയ്യായിരത്തോളം പേർക്കാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. അപേക്ഷകർ, ഇന്ത്യക്കാരായിരിക്കണം. അപേക്ഷാർത്ഥികൾക്ക്, രാജ്യത്തെ ഏതെങ്കിലുമൊരു എസ്ബിഐ ബ്രാഞ്ചിൽ സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് വേണം. ഓരോ വിഭാഗത്തിലുമുള്ള ആകെ സ്കോളർഷിപ്പുകളിൽ 50% സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കും ബാക്കിയെല്ലാ വിഭാഗങ്ങളിലും 25% പട്ടിക ജാതി വിഭാഗക്കാർക്കും 25% പട്ടിക വർഗ്ഗ വിഭാഗക്കാർക്കും സംവരണം ചെയ്തിട്ടുണ്ട്. ബാക്കിയുള്ള സ്കോളർഷിപ്പുകൾ പൊതുവിഭാഗത്തിൽ പെടുന്നവർക്കാണ്. വിവിധ വിഭാഗങ്ങളിൽ അപേക്ഷിക്കാനുള്ള മിനിമം മാർക്കിൽ പട്ടിക ജാതി/ വർഗ്ഗ വിഭാഗക്കാർക്ക് മാർക്കിളവുണ്ട്.
advertisement
സ്കോളർഷിപ്പിൻ്റെ അപേക്ഷാ നടപടിക്രമങ്ങൾക്കായി വിദ്യാർത്ഥികളെ വിവിധ വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്.
- ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെ
- ബിരുദ വിദ്യാർത്ഥികൾ
- ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ
- ഐഐഎമ്മുകളിലെ വിദ്യാർത്ഥികൾ
- ഐ. ഐ. ടി. കളിലെ വിദ്യാർത്ഥികൾ
- മെഡിക്കൽ വിദ്യാർത്ഥികൾ
- വിദേശപഠനം നടത്തുന്ന വിദ്യാർത്ഥികൾ
ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെയുള്ള വിദ്യാർത്ഥികൾ
നിലവിൽ ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെയുള്ള വിദ്യാർത്ഥികൾക്കാണ്, അവസരം. വിദ്യാർത്ഥികളുടെ കുടുംബവാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെയായിരിയ്ക്കണം. മുൻ അധ്യയന വർഷത്തിൽ 75% അധികം മാർക്ക്, നേടിയവരായിരിയ്ക്കണം അപേക്ഷകർ.
ബിരുദ/ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ
എൻഐആർഎഫ് (NIRF) ടോപ്പ് 300-ൽ ഉൾപ്പെട്ടതോ, നാക് (NAAC) ‘എ’ റേറ്റിംഗ് ലഭിച്ചതോ ആയ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കായി സ്കോളർഷിപ്പ് പരിമിതപെടുത്തിയിട്ടുണ്ട്. അപേക്ഷകർ മുൻ അധ്യയന വർഷത്തിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് അല്ലെങ്കിൽ 7.0 സിജിപിഎ നേടിയിരിക്കണം. വിദ്യാർത്ഥികളുടെ കുടുംബവാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല.
ഐ.ഐ.എം. /ഐ.ഐ.ടി. വിദ്യാർത്ഥികൾ
ഐ.ഐ എമ്മുകളിലും (എം.ബി.എ./പി.ജി.ഡി.എം.) ഐഐടികളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് ലഭിക്കാനവസരമുണ്ട്. അപേക്ഷകർ മുൻ അധ്യയന വർഷത്തിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് അല്ലെങ്കിൽ 7.0 സിജിപിഎ നേടിയിരിക്കണം. വിദ്യാർത്ഥികളുടെ കുടുംബവാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല.
മെഡിക്കൽ വിദ്യാർത്ഥികൾ
മെഡിക്കൽ പ്രൊഫഷണൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. രാജ്യത്തെ ടോപ്പ് 300 സ്ഥാപനങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള പ്രീമിയർ യൂണിവേഴ്സിറ്റികളിലോ, കോളേജിലോ പഠിക്കുന്നവരായിരിക്കണം അപേക്ഷകർ. അപേക്ഷകർക്ക് മുൻ അധ്യയന വർഷത്തിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് അല്ലെങ്കിൽ 7.0 സിജിപിഎ നേടിയിരിക്കണം. വിദ്യാർത്ഥികളുടെ കുടുംബവാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല.
വിദേശപഠനം നടത്തുന്ന വിദ്യാർത്ഥികൾ
വിദേശ പഠനം ആഗ്രഹിക്കുന്ന പട്ടിക ജാതി/ വർഗ്ഗ വിഭാഗക്കാർക്ക് മാത്രമാണ് അവസരം. വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ ആദ്യ 200 ൽ പെടുന്ന സ്ഥാപനങ്ങളിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്കാണ്, അപേക്ഷായോഗ്യത. വിദ്യാർത്ഥികളുടെ കുടുംബവാർഷിക വരുമാനം 6 ലക്ഷം രൂപയിലും കവിയാൻ പാടില്ല.
അപേക്ഷാ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും
https://www.sbiashascholarship.co.in/
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)
