പ്രവേശനം നേടാവുന്ന സർവകലാശാലകൾ
1. ജവാഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി (ജെ.എൻ.യു.)
2.ബാബാസാഹേബ് ഭീംറാവു അംബേദ്കർ യൂണിവേഴ്സിറ്റി (ബി.ബി.എ.യു.)
3.ബനാറസ് ഹിന്ദു യൂ ണിവേഴ്സിറ്റി (ബി.എച്ച്.യു.)
4.യൂണിവേഴ്സിറ്റി ഓഫ് ഡൽഹി (ഡി.യു.)
പ്രവേശന യോഗ്യത
പോസ്റ്റ് ഗ്രാജുവേറ്റ്/തത്തുല്യബിരുദമുള്ളവർക്കാണ് അവസരം. 2023-ൽ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. പ്രായവ്യവസ്ഥയില്ല.
അപേക്ഷാഫീസ്
ഒരു പേപ്പറിന് 1200 രൂപയാണ് അപേക്ഷാഫീസ്. ഓരോ അധികപേപ്പറിനും 800 രൂപവീതം കൂടുതൽ അടയ്ക്കണം. വിവിധ സംവരണ വിഭാഗങ്ങളായ ഒ.ബി.സി. -എൻ.സി.എൽ. ,ജനറൽ -ഇ.ഡബ്ല്യു.എസ്., പട്ടിക ഭിന്നശേഷി തേർഡ് ജൻഡർ എന്നീവിഭാഗക്കാർക്ക് ഇത് യഥാ ക്രമം 1000/- രൂപയും 700/-രൂപയുമാണ്. അപേക്ഷാഫീസ് സെപ്റ്റംബർ എട്ട് വരെ അടയ്ക്കാം.ക്വാട്ട, കാറ്റഗറി, സംവരണം, ഇളവുകൾ തുടങ്ങിയവയെല്ലാം അതാതു സർവകലാശാലകളുടെ വ്യവസ്ഥപ്രകാരമായിരിക്കും.
advertisement
പ്രവേശനപരീക്ഷ രീതി
പ്രവേശനപരീക്ഷയുടെ ദൈർഘ്യം 3 മണിക്കൂറാണ്. പരീക്ഷയ്ക്ക് രണ്ടുഭാഗങ്ങളുള്ള ഒരു പേപ്പറാണുള്ളത്. റിസർച്ച് മെത്തഡോളജിയും വിഷയ അധിഷ്ഠിതഭാഗവും ആണ്, രണ്ട് ഭാഗങ്ങൾ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. സിലബസ് യു.ജി.സി. നടത്തുന്ന നെറ്റ്, സി.എസ്.ഐ.ആർ.- യു.ജി.സി. നെറ്റ് എന്നിവയോട് സമാനമായിരിക്കും.ഒരു പേപ്പറിൽ മൊത്തം 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ഭാഷാവിഷയങ്ങൾക്കൊഴികെ, മറ്റെല്ലാ ചോദ്യങ്ങളും ഇംഗ്ലീഷിലായിരിക്കും.ശരിയുത്തരത്തിന് നാല് മാർക്കു ലഭിക്കുകയും ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടപെടുകയും ചെയ്യും.
തയാറാക്കിയത്- ഡോ. ഡെയ്സൻ പാണേങ്ങാടൻ
(കഴിഞ്ഞ 15 വർഷക്കാലമായി ബിരുദ -ബിരുദാനന്തര തലങ്ങളിൽ അധ്യാപന രംഗത്തുള്ള ഡോ. ഡെയ്സൻ പാണേങ്ങാടന് എഞ്ചിനീയറിംഗ് കോളേജിലും അധ്യാപന പരിശീലന കേന്ദ്രങ്ങളിലും പഠിപ്പിച്ച അനുഭവസമ്പത്തുണ്ട്. 2013 മുതൽ തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിൽ അസി.പ്രഫസർ. കരിയർ കൗൺസലിംഗും കരിയർ ഓറിയന്റേഷൻ ക്ലാസ്സുകളും സംസ്ഥാന തലത്തിൽ നടത്തുന്നു. daisonpanengadan@gmail.com)